Chapter Title : ഡെലിവറി ബോയ് ഡയറി 2 [സാഹിൽ]
ല് ആണോ എന്ന് ഉറപ്പാക്കിയ ശേഷമാണ് അവൾ എന്റെയടുത്തേക്ക് വരുക.
ചിലപ്പോൾ ഫുഡ് വാങ്ങുമ്പോൾ മനപ്പൂർവ്വം കുറച്ച് അടുത്ത് നിൽക്കും. ചിലപ്പോൾ കണ്ണിൽ നോക്കി പതുക്കെ ചിരിക്കും.
ഞാൻ അവളെ നോക്കി nervous ആകുന്നത് അവൾക്ക് ഇഷ്ടമാണെന്ന് എനിക്ക് പതിയെ മനസ്സിലായി തുടങ്ങി.
ആദ്യമായിട്ടാണ് എനിക് ഇങ്ങനെ ഒരു എക്സ്പീരിയൻസ്. അതുകൊണ്ട് എങ്ങനെ മുമ്പിലേക് കൊണ്ടുപോവണമെന്ന് അറിയില്ല. പോകുന്നത് വരെ പോകട്ടെ എന്ന് കരുതി ഞാനും നിന്നു.
അങ്ങനെ മരിയയുടെ കാര്യങ്ങൾ ഒരു വശത്ത് പോകുമ്പോഴും, അനുവുമായുള്ള ആ ചെറിയ അടുപ്പം പഴയ പോലെതുടരുന്നുണ്ടായിരുന്നു.
ഒരു ദിവസം അനുവിന്റെ ഓർഡർ എനിക്ക് കിട്ടി. ഞാൻ ഫുഡ് എടുത്ത് അവളുടെ വീട്ടിലേക്ക് പോകുന്നവഴിയിലായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അനുവിന്റെ ഫോൺ വന്നത്.
അവൾ നേരിട്ട് വിളിക്കുന്നത് തന്നെ എനിക്ക് ഒരു surprise ആയിരുന്നു.
“ഹലോ…” ഞാൻ ഫോൺ എടുത്തു.
“സാഹിൽ… ഒരു സഹായം ചെയ്യാമോ?” അവളുടെ ശബ്ദത്തിൽ ചെറിയൊരു തിരക്കുണ്ടായിരുന്നു.
“എന്താ സംഭവിച്ചത്?” ഞാൻ ചോദിച്ചു.
“കുറച്ച് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാമോ? അത്യാവശ്യമാ… വീട്ടിലേക്ക് guest വരുന്ന വഴിയിലാണ്,” അവൾപറഞ്ഞു.
ഞാൻ ഒട്ടും ആലോചിക്കാതെ “ഓക്കേ” പറഞ്ഞു.
“എന്തൊക്കെയാ വേണ്ടത്?”
“ഞാൻ വാട്സാപ്പിൽ അയക്കാം,” അവൾ പറഞ്ഞു.
കോൾ കട്ട് ചെയ്തതിന് ശേഷം കുറച്ച് നേരം ഞാൻ ഫോണിലേക്കുതന്നെ നോക്കി നിന്നു. അനു ആദ്യമായിട്ടാണ്എനിക്ക് ഇങ്ങനെ വ്യക്തിപരമായി എന്തെങ്കിലും ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ എന്റെ ഉള്ളിൽ ഒരു വേറിട്ടസന്തോഷം തോന്നി.
കുറച്ച് കഴിഞ്ഞ് അവളുടെ വാട്സാപ്പ് മെസേജ് വന്നു. ഞാൻ നമ്പർ സേവ് ചെയ്തിരുന്നില്ലെങ്കിലും, പ്രൊഫൈൽഫോട്ടോ കണ്ടപ്പോൾ തന്നെ ഒരു ചിരി
💬 Comments
View all comments