Chapter Title : ഡെലിവറി ബോയ് ഡയറി 2 [സാഹിൽ]
രാവിലെ മുതൽ ഞാൻ തുടർച്ചയായി വണ്ടി ഓടിക്കുകയായിരുന്നു.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയാകുമ്പോഴും എനിക്ക് ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. വണ്ടി നിർത്തി ഒന്ന് വെള്ളം കുടിക്കുമ്പോഴാണ് ഒരു unknown നമ്പറിൽ നിന്ന് കോൾ വന്നത്.
ഞാൻ വേഗം ഫോൺ എടുത്തു.
“ഹലോ…”
അപ്പുറത്ത് നിന്ന് ഒരു പെൺശബ്ദം.
“സാഹില് അല്ലേ?”
ആ ശബ്ദം കേട്ട നിമിഷം തന്നെ എനിക്ക് മനസ്സിലായി — മരിയ.
സത്യത്തിൽ ഞാൻ ഒന്ന് പകച്ചു പോയി. അവൾ എന്നെ വിളിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
“അ… ആ… സാഹിലാണ്,” ഞാൻ ഒന്ന് തപ്പിത്തടഞ്ഞു പറഞ്ഞു.
അവൾ ചെറിയൊരു ചിരിയോടെ ചോദിച്ചു,
“ഇന്ന് എന്താ എന്റെ ഓർഡർ ഡെലിവർ ചെയ്യാൻ വരാഞ്ഞേ?”
ആ ചോദ്യം കേട്ടപ്പോൾ ആണ് ഇന്ന് അവൾ ഓർഡർ ചെയ്തിരുന്നു എന്ന് എനിക് മനസിലായത്.
“അയ്യോ, ഇന്ന് താൻ ഓർഡർ ചെയ്തായിരുന്നോ, ഇന്ന് നല്ല rush ആണ്. ഓർഡറൊക്കെ വേറെ side ലേക്ക് ആയി പോയി,” ഞാൻ പറഞ്ഞു.
അവൾ ഉടനെ പറഞ്ഞു,
“എനിക്ക് അതൊന്നും അറിയണ്ട. എപ്പോഴും എന്റെ ഓർഡർ നീ തന്നെയാ deliver ചെയ്യേണ്ടത്.”
അത് കേട്ട നിമിഷം എനിക് ഒരു ആകാംഷ തോന്നി. മുഴുവൻ ക്ഷീണവും ഒരുമിച്ച് പോയ പോലെ.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,
“അങ്ങനെയാണെങ്കിൽ അടുത്ത തവണ order ചെയ്യുമ്പോൾ എന്നെ ഒന്ന് call ചെയ്താൽ മതി.”
“മ്മ്… ശരി,” അവൾ പതുക്കെ പറഞ്ഞു.
പിന്നെ ചെറിയൊരു silence.
“എന്നാൽ busy ആണല്ലോ… carry on,” എന്ന് പറഞ്ഞ് അവൾ call cut ചെയ്തു.
പക്ഷേ ഫോൺ വെച്ചിട്ടും കുറച്ച് നേരം ഞാൻ അവിടെ തന്നെ നിന്നു.
മരിയ എന്നെ miss ചെയ്തോ…?
അല്ലെങ്കിൽ അത് വെറും tease ആണോ…?
എന്തായാലും, ആ ദിവസം മുഴുവൻ ഞാൻ വേറെ ഒരു happiness ലായിരുന്നു.
അതിനുശേഷം മരിയയുടെ ഓർഡറുകൾ കൂടി തുടങ്ങി. മുമ്പ് രണ്ട് മൂന്ന് ദിവസത്തിലൊരിക്കൽ ആയിരുന്നെങ്കിൽ, ഇപ്പോൾ almost എല്ലാ ദിവസവും എന്തെങ്കിലും order ചെയ്യും.
ഓർഡർ ചെയ്താൽ കുറച്ച് കഴിഞ്ഞ്
💬 Comments
View all comments