0%

Chapter Title : ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]

Author : Sahil Read All Parts 29.3K

ഇട്ടു.

ഒരു നിമിഷം എനിക്ക് ഒന്നും മനസ്സിലായില്ല. എന്താണ് നടക്കുന്നത് എന്ന് പോലും പിടികിട്ടിയില്ല.

ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ദേഷ്യത്തോടെ ചോദിച്ചു.

“ഡി… എന്താ ഉദ്ദേശം?”

“ചൂടാവല്ലേ മാഷേ… അവിടെ ഇരിക്ക്” ഇരുട്ടിൽ നിന്ന് അവളുടെ ചിരിയുള്ള ശബ്ദം വന്നു.

“നീ ആ ലൈറ്റ് ഒന്ന് ഇട്ടേ… മനുഷ്യരെ പേടിപ്പിക്കാതെ.”

സത്യത്തിൽ ഒന്നും കാണാൻ പറ്റാത്തത് കൊണ്ട് എനിക്ക് ചെറുതായി ദേഷ്യവും പേടിയും കലർന്നിരുന്നു. മനസ്സിൽ ഓരോ ചിന്തകളും വരാൻ തുടങ്ങി.

“ഇനി നേരത്തെ ഞാൻ വിചാരിച്ചതുപോലെ ഇവൾ blackmail ചെയ്ത് പണി തരുമോ? ഏതോ English സിനിമയിൽ കണ്ടഒരു ഓർമ ഇണ്ട്, ഇതേപോലെ trapped ആയിട്ട്.”

ഞാൻ ആലോചിച്ചു

അവൾ വീണ്ടും സംസാരിച്ചു.

“നിക്ക് മാഷേ… ലൈറ്റ് ഇടുന്നതിന് മുമ്പ് ഒരു കാര്യം പറയാം.”

“എന്താ?”

“താൻ പേടിക്കണ്ട. ഞാൻ ഒറ്റയ്ക്കാണ്. വേറെ ദുർഉദ്ദേശം ഒന്നുമില്ല. ആദ്യം താൻ ഇരിക്ക് ”

ഞാൻ മിണ്ടാതെ ഇരുന്നു, ഇപ്പോഴും അവളുടെ നിഴൽ അല്ലാതെ വേറെ ഒന്നും എനിക് കാണുന്നില്ല.

അവൾ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും പറഞ്ഞു.

“ഇപ്പോൾ വീട്ടിൽ ഞാൻ മാത്രമേ ഉള്ളൂ. അമ്മ രണ്ട് വീട് അപ്പുറം cousin ന്റെ വീട്ടിൽ പോയിരിക്കുകയാണ്. പക്ഷേ എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം.”

“അയ്യോ… അപ്പൊ അമ്മ കണ്ടാൽ scene ആകില്ലേ? നീ എന്തൊക്കെയാ ഈ പറയുന്നത്?”

“ഇല്ലടാ… കുറഞ്ഞത് അരമണിക്കൂർ എങ്കിലും എടുക്കും. അതുവരെ നമ്മൾ മാത്രം.”

അവൾ അത് പറഞ്ഞ രീതിയിൽ തന്നെ ഒരു കളിയുണ്ടായിരുന്നു.

“എന്നാ വേഗം ലൈറ്റ് ഇട്ടേ…” ഞാൻ പറഞ്ഞു.

💬 Comments

View all comments