0%

Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]

Author : Sahil Read All Parts 16616

“വിളിക്കുമോ?”

“ഇല്ലേ?”

എനിക്ക് തന്നെ ഒരു പിടിയും കിട്ടുന്നില്ലായിരുന്നു.

എന്നാലും ഞാൻ എന്ത് ധൈര്യത്തിൽ ആണ് നമ്പർ കൊടുത്തത്. എനിക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല.

അങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴാണ് phone vibrate ചെയ്തത്.

മരിയ.

Message കണ്ടതും ഞാൻ തുറന്നു.

“Hlo”

“എടാ… പണി കിട്ടി 😭”

“എന്ത് പറ്റി?”

“അമ്മ പിടിച്ചു… എന്നെ അടിച്ചില്ലെന്നേ ഉള്ളൂ… നന്നായി വഴക്ക് പറഞ്ഞു.”

Message വായിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

അലീനയുടെ reaction എനിക്ക് മനസ്സിലായില്ല.

അവൾ എല്ലാം കണ്ടതല്ലേ.

പക്ഷേ പിന്നെ എന്തിനാണ് ഇങ്ങനെ?

“ഡി… ഇനി എന്ത് ചെയ്യും?”

കുറച്ച് നേരത്തിന് ശേഷം reply വന്നു.

“ഇനി നിന്നെ കാണണ്ടാന്ന് പറഞ്ഞേക്കുന്നു.”

“അതിനേക്കാൾ comedy എന്താണെന്നറിയുമോ? 😂”

“എന്താ?”

“അമ്മ വിചാരിച്ചിരിക്കുന്നത് നമ്മൾ തമ്മിൽ അഗാധമായ പ്രണയമാണെന്ന് 🤦‍♀️”

ഞാൻ screenലേക്ക് നോക്കി നിന്നു.

ഉള്ളിൽ എന്തോ ചെറിയൊരു കുത്ത് പോലെ തോന്നി.

അറിയാതെ ഞാൻ type ചെയ്തു.

“മ്മ്മ്മ്…”

“അമ്മക്ക് നമ്മൾ timepass ആണെന്ന് അറിയില്ലല്ലോ 😌”

അത് കണ്ടപ്പോൾ ഞാൻ കുറച്ചുനേരം ഒന്നും type ചെയ്തില്ല.

അവസാനം വെറുതെ ഒരു reply അയച്ചു.

“ഹാഹാ... അങ്ങനെ ഒക്കെ കരുതിയോ അമ്മ…”

“അതെന്നെ ”

പക്ഷേ message അയച്ചിട്ടും എന്റെ മനസ്സ് ശാന്തമായില്ല.

ഞാൻ phone വച്ച് മേൽക്കൂരയിലേക്ക് നോക്കി കിടന്നു.

“സത്യം പറഞ്ഞാൽ അവൾ വെറും timepass ആയിരുന്നു. അവളും കഴപ്പ് ഇളകി ചെയ്യുന്നതാണെന്ന് എനിക്കും അറിയാം.... പക്ഷെ എവിടെയോ ഒരു ഇഷ്ടം എനിക് ഉണ്ടായിരുന്നു.”

“അവൾ ക്രിസ്ത്യനി ആണ്. ഇത് ശരിക്കും serious ആയിരുന്നെങ്കിൽ പിന്നെ എത്ര പ്രശ്നങ്ങൾ വന്നേനെ…”

“എന്തായാലും timepass ആണെന്ന് അവൾ തന്നെ പറഞ്ഞല്ലോ…”

“അപ്പോൾ അങ്ങനെ തന്നെ ഇരിക്കട്ടെ…”

ഞാൻ മനസ്സിൽ പറഞ്ഞു.

പക്ഷേ എന്തുകൊണ്ടോ ആ വാക്കുകൾ എന്നെ തന്നെ വിശ്വസിപ്പിച്ചില്ല.

കുറച്ച് നേരത്തിന് ശേഷം വീണ്ടും message വന്നു.

“എടാ... ഇനി message അയക്കില്ല കേട്ടോ…”

“അമ്മയെ ധിക്കരിച്ച് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.”

ഞാൻ കുറച്ചുനേരം screenലേക്ക് നോക്കി.

പിന്നെ ചോദിച്ചു.

💬 Comments

View all comments