Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]
കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴേക്കും ഒരു തീരുമാനം അവൾ എടുത്തിരുന്നു.
ഇനി സാഹിലിനെ കുറിച്ച് അനാവശ്യമായി ചിന്തിക്കില്ല.
മരിയയുടെ ഭാവിയാണ് പ്രധാനപ്പെട്ടത്.
ബാക്കി എല്ലാം സമയം നോക്കിക്കോളും.
പക്ഷേ ആ രാത്രി ഉറങ്ങാൻ കിടന്നപ്പോഴും, മനസ്സിന്റെ ഒരു കോണിൽ ചില ചോദ്യങ്ങൾ ഇനിയും ഉത്തരം കിട്ടാതെ കിടക്കുകയായിരുന്നു.
______________________________
അന്ന് delivery workil നിന്ന് leave എടുത്ത് ഞാൻ നേരെ വീട്ടിലേക്ക് പോയി.
ശരീരം ക്ഷീണിച്ചിരുന്നെങ്കിലും മനസ്സ് വിചിത്രമായി സന്തോഷത്തിലായിരുന്നു.
വീട്ടിലെത്തി ഒരു കുളി കഴിഞ്ഞ് കട്ടിലിൽ mirror ഇൽ നോക്കി.
Neck ലും shoulder ലും ഒക്കെ marks ഉണ്ട്. മരിയയുടെ പരാക്രമം... ഞാൻ അത് ആലോചിച്ചു ചിരിച്ചു.
ഇന്നത്തെ സംഭവങ്ങൾ ഓരോന്നായി മനസ്സിലൂടെ കടന്നുപോയി.
പക്ഷേ ഏറ്റവും കൂടുതൽ മനസ്സിൽ നിന്നത് അലീനയായിരുന്നു.
കാറിനരികിൽ നടന്ന സംഭാഷണം.
ഞാൻ number കൊടുത്തത്.
അവളുടെ മുഖത്തെ ഞെട്ടൽ.
“വിളിക്കുമോ?”
“ഇല്ലേ?”
എനിക്ക് തന്നെ ഒരു പിടിയും കിട്ടുന്നില്ലായിരുന്നു.
എന്നാലും ഞാൻ എന്ത് ധൈര്യത്തിൽ ആണ് നമ്പർ കൊടുത്തത്. എനിക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല.
അങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴാണ് phone vibrate ചെയ്തത്.
മരിയ.
Message കണ്ടതും ഞാൻ തുറന്നു.
“Hlo”
“എടാ… പണി കിട്ടി 😭”
“എന്ത് പറ്റി?”
“അമ്മ പിടിച്ചു… എന്നെ അടിച്ചില്ലെന്നേ ഉള്ളൂ… നന്നായി വഴക്ക് പറഞ്ഞു.”
Message വായിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
അലീനയുടെ reaction എനിക്ക് മനസ്സിലായില്ല.
അവൾ എല്ലാം കണ്ടതല്ലേ.
പക്ഷേ പിന്നെ എന്തിനാണ് ഇങ്ങനെ?
“ഡി… ഇനി എന്ത് ചെയ്യും?”
കുറച്ച് നേരത്തിന് ശേഷം reply വന്നു.
💬 Comments
View all comments