0%

Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 933

ഇരുന്ന ഒരു ഫയൽ കൈ നീട്ടി എടുത്തു ദേവന് നേരെ നീട്ടി

" നോക്ക് മോനെ ...ഇത് നിന്റെയും മോന്റെയും DNA റിപ്പോർട്ടാണ് ..നീ വായിച്ചു നോക്ക് ...അവനു നിന്റെ കുഞ്ഞു തന്നെയാണ് "

ശേഖരന്‍ അവന്റെ അടുത്ത് വന്നിരുന്നു കൈകള്‍ എടുത്തു മടിയില്‍ വെച്ചു അമര്‍ത്തി

ദേവന്‍ ഒരു താങ്ങിനായി ശേഖരന്റെ തോളിലേക്ക് തല ചായ്ച്ചു . അയാളവന്റെ തലയില്‍ തലോടി

" നിന്റെ അച്ഛന് ഞങ്ങളോട് പിണക്കമുണ്ടാകാം..പക്ഷേ നിനക്ക് എന്നോടെന്തിനാട ഈ വിരോധം ......ബിസിനെസില്‍ ഉണ്ട് ...അത് രണ്ടു കൂട്ടരുടെയും ബിസിനെസിനെ വളര്‍ത്താന്‍ സഹായിച്ചിട്ടേ ഉള്ളൂ ....നിനക്കറിയാമോ .....ചെറുപ്പം മുതലേ ചേച്ചിയായിരുന്നു എന്റെ കാര്യങ്ങളെല്ലാം നോക്കിയത് ....നിന്റെ അമ്മ ........ചേച്ചി പോയിട്ടും എനിക്ക് ചേച്ചിയോട് വിരോധമോ ദേഷ്യമോ ഒന്നുമുണ്ടായിരുന്നില്ല ....അച്ഛനും അമ്മക്കുമായിരുന്നു ദേഷ്യം മുഴുവന്‍ ......ആ ദേഷ്യത്തില്‍ എനിക്കെഴുതി വെച്ച സ്വത്തില്‍ അവര് മരിച്ച ഉടനെ തന്നെ നിന്റെ പേര്‍ക്ക് വടക്ക് വശത്തെ സ്ഥലം ഞാന്‍ എഴുതി വെച്ചിട്ടുണ്ട് ......സംശയം ഉണ്ടെങ്കില്‍ ചോദിക്കാം .....ബിസിനെസിലും ജീവിതത്തിലും നിന്നെ കണ്ടു പഠിക്കാന്‍ ആണ് ഞാന്‍ അവരോടു പറയാറ്' ദേവനത് കൂടി കേട്ടപ്പോള്‍ സങ്കടം പുറത്തേക്കൊഴുകി

" മോനെ ....നി ഇനി കല്യാണിയെ സ്വീകരിക്കുമായിരിക്കും ...പക്ഷെ ...നിന്നോടുള്ള അമിത സ്നേഹം മൂലം സ്വയം തെറ്റുകളിലേക്ക് എടുത്തു ചാടിയ ഒരു പൊട്ടി പെണ്ണുണ്ട് .....അവളെ നീയെന്തു ചെയ്യും "

ദേവന്‍ പെട്ടന്ന് അയാളുടെ കണ്ണുകളിലേക്കു നോക്കി . എന്നിട്ട് പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു മഞ്ജുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു . ശേഖരന്‍ ആ മൊബൈല്‍ വാങ്ങി താഴെ

💬 Comments

View all comments