Chapter Title : ദേവ കല്യാണി 1
... എടി ...ഇവളിതെവിടെ പോയി "
ദേവൻ കിച്ചനിലേക്കു ചെന്നു . അവിടെങ്ങും മഞ്ജുവിനെ കണ്ടില്ല . അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്
' ആഹാ ..ഇവിടെ നിൽപ്പാണോ ...എടി കാപ്പിയെടുക്ക് ..സമയം പോകുന്നു '
മഞ്ജു അടുക്കളയുടെ പിന്നാമ്പുറത്തു കോൺക്രീറ് കട്ടകൾക്കു മേലെ നിന്ന് അപ്പുറത്തെ രാജി ചേച്ചിയോട് വർത്തമാനം പറയുകയാണ് ...വർത്തമാനം എന്ന് പറഞ്ഞാൽ ..അയൽവക്കത്തുള്ള വിവരങ്ങൾ എല്ലാം രാജി ചേച്ചി അറിയും ....
' അയ്യോ ...ദേ വരുന്നു ദേവേട്ടാ ...രാച്ചേച്ചി ...ഇപ്പൊ വരാം കേട്ടോ "
മഞ്ജു ഓടി വന്നു അടുക്കളയിൽ കയറി
' എന്തിനാടി ഇങ്ങനെ ഓടുന്നെ ...വല്ലടത്തും തട്ടി വീഴാൻ ആണോ '
' അങ്ങനെ വീഴത്തൊന്നുമില്ല ..പിന്നേയ് ...അതേയ് '
" എന്താടി കാര്യം പറ "
" അതേയ് ...ഇന്ന് കാപ്പി പുറത്തൂന്നു കഴിച്ചോളാമോ ?"
"ങേ ...അതെന്നാ ...നീയൊന്നും ഉണ്ടാക്കിയില്ലേ ?'
' ഇല്ല ദേവേട്ടാ ..സോറി ....അതേയ് '
മഞ്ജു ദേവന്റെ ജുബ്ബയുടെ മുൻ വശത്തെ ബട്ടണുകൾ ഊരാൻ തുടങ്ങി
' അതേയ് ...അപ്പുറത്തെ കല്യാണിയില്ലേ '
" ഏതു ...മോഹൻ സാറിന്റെ മോളോ ? അവൾക്കെന്തു പറ്റി ?"
" ങാ ...അത് തന്നെ ....അവള് ഗർഭിണിയാന്ന് .....ഇന്നലെ മുതൽ തുടങ്ങിയ ശർദിയാ ...ഇന്ന് രാവിലേം ശർദ്ധിച്ചു '
' ഓ ...അത് വല്ല ഗ്യാസും കെട്ടിയതാവും ' ദേവൻ അവൾ ഊരിയ ബട്ടണുകൾ വീണ്ടും ഇട്ടു
' അല്ലന്നേ ..... ദേ ...മറിയാമ്മ ഡോക്ടർ രാവിലെ പരിശോധിച്ച് ഉറപ്പു വരുത്തീന്നു
💬 Comments
View all comments