Chapter Title : ദേവ കല്യാണി 6
കൂടെ റൂമിലേക്ക് മാറാൻ സമ്മതം മൂളിയത്
" സാരമില്ല മോളെ ...ഇനി ഒരു മാസം കൂടിയല്ലേ ഉള്ളൂ ...നീ വാ " ദേവൻ പറഞ്ഞു കൊണ്ട് ശാരദയുടെ നേരെ തിരിഞ്ഞു
" ശാരദേച്ചി ..അവളുടെ പില്ലോയും മറ്റും അങ്ങോട്ട് എടുത്തോളൂ ..പിന്നെ ..അല്പം കട്ടൻ ചായയോ മറ്റോ ഇട്ടു കൊടുക്ക് "
" ശെരി മോനെ "
ദേവൻ കല്യാണിയെ ചേർത്ത് പിടിച്ചു തന്റെ മുറിയിലേക്ക് കൊണ്ട് പോയി . ചായക്കുള്ള വെള്ളം വെച്ചിട്ട് അപ്പോഴേക്കും ശാരദ കല്യാണിയുടെ പില്ലോയും മറ്റും റൂമിലേക്ക് മാറ്റി
" മോനെ ...എന്തേലും ഉണ്ടേൽ വിളിച്ചാൽ മതിട്ടോ .....ഞാൻ റൂം കുറ്റിയിടുന്നില്ല ..."
ശാരദ പോയി കട്ടൻ ചായയും ബിസ്കറ്റും എടുത്തോണ്ട് വന്നു . ദേവൻ നിർബന്ധിച്ചു അത് കല്യാണിയെ കഴിപ്പിച്ചിട്ടാണ് കിടത്തിയത്
" മോളിനി ഇവിടെ കിടന്നാ മതി പ്രസവം കഴിയുന്നത് വരെ '
"ദേവേട്ടാ ...ഞാൻ ദേവേട്ടന്റെ കയ്യില് കിടന്നോട്ടെ ?"
കല്യാണിയുടെ തലയുടെ പുറകിൽ ദേവൻ തന്റെ കൈ വിരിച്ചു വെച്ച് ,കല്യാണി തല പൊക്കി ദേവന്റെ കയ്യിലേക്ക് തല വെച്ച് അവനോടു ചേർന്ന് കിടന്നു .
" എനിക്കും ഉറക്കം വരാറില്ല ദേവേട്ടാ ...ചിലപ്പോ ഓർക്കും ഇവിടെ ദേവേട്ടന്റൊപ്പം വന്നു കിടന്നാലോ ന്ന് ....പിന്നെ ശാരദെച്ചിം ടെസെച്ചിം ഒക്കെ പറഞ്ഞിട്ടും ഇവിടെ വന്നു എങ്ങനാ കിടക്കണേന്നോർത്തു "
ദേവന്റെ നെഞ്ചിലേക്ക് അവളുടെ കണ്ണുനീർ പടർന്നിറങ്ങി
" കരയല്ലേ മോളെ ..നിനക്കെന്തെലും വിഷമം ഉണ്ടേൽ എന്നോട് പറയാരുന്നില്ലേ...ആരെന്തും പറയട്ടെ നാം തമ്മിലുള്ള ബന്ധത്തെ പറ്റി ..ഞാനത് നിന്നോട്
💬 Comments
View all comments