0%

Chapter Title : ദേവ കല്യാണി 6

Author : Mandhan Raja Read All Parts 786

ചോദിച്ചിട്ട് കൂടിയില്ലല്ലോ ...അറിയാനൊരു ആകാംഷ ഉണ്ടായിരുന്നു ...ഇപ്പോളതില്ല ...എനിക്ക് നിന്റെ കുഞ്ഞിനെ കാണണം ...അവനെ വളര്‍ത്തണം ..എന്റെ കുഞ്ഞായിട്ടു ..നമ്മുടെ കുഞ്ഞായിട്ട് .രക്ത ബന്ധത്തിലപ്പുറം, ഭാര്യ ഭര്‍തൃ ബന്ധത്തിനപ്പുറം ഉള്ള ഒരു ബന്ധം ...അതെനിക്ക് വിവരിക്കാനാവുന്നില്ല ...നിന്നെയെനിക്ക് ഒത്തിരിയിഷ്ടമാ മോളെ ...ആദ്യം എനിക്ക് നിന്നെ ഉപ്ദ്രവിച്ചതില്ലുള്ള സഹതാപം കൊണ്ടാണെങ്കില്‍ , പിന്നെയത് ഒന്നും ചോദിക്കാതെയും പറയാതെയും ഇറങ്ങി പോയ മന്ജുവിനോടുള്ള ദേഷ്യമായി മാറി നിന്നെ കൂടെ നിര്‍ത്തി ..പിന്നെ ഞാന്‍ ടെസക്ക്‌ ഇറക്കി വിടില്ലന്നു വാക്ക് കൊടുത്തത് കൊണ്ടായി ...ഇപ്പൊ ഞാന്‍ പറയുന്നു ..ദേവന്റെ ജീവിതം തീരുന്നത് വരെ നീയും കുഞ്ഞും എന്നോടൊപ്പം ഉണ്ടാവും "

"അതൊന്നും വേണ്ട ദേവേട്ടാ ...ഇനി കുറച്ചു നാൾ കൂടി മാത്രേ ഞാൻ ഇവിടെ കാണൂ ..പോകുന്നതിനു മുൻപേ ദേവേട്ടന്റെയൊക്കെ ചോദ്യത്തിനൊരുത്തരം ഞാൻ തരും ...പക്ഷെ അതിനു മുൻപേ ഞാൻ ദേവേട്ടനോടൊരു കാര്യം ആവധ്യപെടും ...സാധിച്ചു തരണം ..പറ്റില്യാന്നു പറയരുത് "

" എന്ത് ചോദിച്ചാലും ഞാൻ തരും ..എന്റെ സ്വത്തുൾപ്പടെ ....നീ വന്ന പിറ്റേന്ന് മുതൽ നീയെന്റെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ .ഈ സ്നേഹം ..അത് എന്റെയമ്മയോ മഞ്ജുവോ പോലും കാണിച്ചിട്ടില്ല ..."

' സ്വത്തൊന്നും വേണ്ട ദേവേട്ടാ .... സ്വത്തും മറ്റും ഉണ്ടായിട്ടെന്താ കാര്യം ...വീട്ടിൽ തന്നെ രണ്ടു പേർക്കും ആവശ്യത്തിന് ശമ്പളവും മറ്റും ഉണ്ടായിരുന്നു ..ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ എല്ലാം വാങ്ങിച്ചു തരുമായിരുന്നു ...പക്ഷെ ഞങ്ങളോടൊന്നു കുറച്ചു നേരം സംസാരിച്ചിരിക്കാൻ ആരൂല്ലായിരുന്നു ..'

" മോളതൊന്നും ഓർക്കേണ്ട ..കിടന്നുറങ്ങിക്കോ ....ഉറക്കമിളക്കരുത് ' ദേവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു

💬 Comments

View all comments