Chapter Title : ദേവ കല്യാണി 6
. കല്യാണി തന്നെ ചുറ്റി പിടിച്ചിരിക്കുന്ന ദേവന്റെ കൈത്തണ്ടയിലും തന്റെ സ്നേഹചുംബനം അർപ്പിച്ചു
..........................................................
പിറ്റേന്ന് ശാരദ ദേവന്റെ റൂമിലേക്ക് ചായയുമായി വന്നപ്പോളും കല്യാണി അവന്റെ കൈത്തണ്ടയിൽ സുഖ നിദ്രയിൽ ആയിരുന്നു . ശാരദേച്ചിയുടെ കാലൊച്ച കേട്ട് ദേവൻ പതുക്കെ കല്യാണിയെ ഉണർത്താതെ കൈ വലിച്ചു എഴുന്നേറ്റു ഫ്രഷാകാൻ പോയി . ദേവൻ ഡ്രെസ് ചെയ്ത വന്നപ്പോൾ ശാരദേച്ചി ബ്രെക്ഫാസ്റ് വിളമ്പി
" കല്യാണി എണീറ്റില്ലേ ശാരദേച്ചി ...അവളെ വിളിക്കാമായിരുന്നില്ലേ ?"
" കുറേക്കൂടി കഴിയട്ടെ മോനെ ...അവളൊത്തിരി നാള് കൂടിയാ ഇങ്ങനെ ഉറങ്ങുന്നേ ...ഞാൻ മിക്കവാറും എഴുന്നേൽക്കുമ്പോഴും അവൾ എന്താന്ന് തിരക്കാറുണ്ട് ..മോന്റെ കൂടെ കിടന്നപ്പോഴാ നല്ല ഉറക്കം കിട്ടിയേ ..ഒരു ഭർത്താവിന്റെ സാമീപ്യം കിട്ടേണ്ട സമയമാ ഇത് .. ഞാൻ പറയാണോന്നു കരുതിയതാ ..പക്ഷെ , ഇവിടുത്തെ സാഹചര്യം സാഹചര്യം ഇങ്ങനയായതു കൊണ്ട് ...." ശാരദ പകുതിയിൽ നിർത്തി
"എങ്ങനെയായതു കൊണ്ട് ...ഒരു പെൺകുട്ടി ഗർഭാവസ്ഥയിൽ ആഗ്രഹിക്കുന്നത് എന്താണെങ്കിലും അവൾക്കു അത് സാധിച്ചു കൊടുക്കണം ശാരദേച്ചി ...അവളോട് ചോദിക്കണം ...ഇനി വല്ലതുമുണ്ടോ എന്ന് ..ആരുമില്ലന്നുള്ള തോന്നൽ അവളുടെ മനസ്സിൽ നിന്ന് മായിച്ചു കളയാൻ നമ്മക്കാവണം "
" ശെരി മോനെ '
ദേവൻ മുറിയിലേക്ക് പോയി ഉറങ്ങുന്ന കല്യാണിയെ നോക്കി . അവൻ കുനിഞ്ഞു അവളുടെ നിറവയറിൽ പതുക്കെ ഉമ്മവെച്ചു . അകത്തു കുഞ്ഞനങ്ങിയോ എന്നൊരു സംശയം ...ദേവൻ പതുക്കെ അവളുടെ വയറിൽ ചെവി വെച്ച് കാതോർത്തു ...ഒരു തുടിപ്പ് . തന്റെ ശിരസ്സിൽ കല്യാണിയുടെ കൈ തലോടുന്നു അറിഞ്ഞു ദേവൻ തല ചെരിച്ചു
💬 Comments
View all comments