0%

Chapter Title : ദേവ കല്യാണി 6

Author : Mandhan Raja Read All Parts 791

ആ അമേരിക്കൻ സമാജത്തിന്റെ ക്വട്ടേഷൻ .....അതീ ടെസ നേടിയിരിക്കും .തീർച്ച '

' അത് വിടടോ ..താനതിന്റെ പുറകെ പോയി ടെൻഷൻ അടിക്കേണ്ട ....അല്ലാതെ തന്നെ നമ്മുടെ കൗണ്ടർ സെയിൽ ഇപ്പോൾ ടോപ്പിൽ അല്ലെ '

" ഹ്മ്മ് ...ശെരി ദേവേട്ടാ ..ഞാൻ ഇറങ്ങുവാ ...."

" ടെസ ..താൻ നിൽക്ക് ...ഞാൻ കൊണ്ടുപോയി വിടാം "

വേണ്ട ദേവേട്ടാ ...രാത്രിയായില്ലേ ...ഇനിയെന്നും കല്യാണിയുടെ കൂടെ ആള് വേണം ...ഗുഡ് നൈറ്റ് "

അപ്പോൾ വസുന്ധരയിൽ മാസാവസാന മീറ്റിങ് നടക്കുകയായിരുന്നു . കഴിഞ്ഞ മാസങ്ങളിലെ പോലെ തന്നെ മഞ്ജുവിനെ എല്ലാവരും ആവോളം പുകഴ്ത്തി . ഇന്ന് കിട്ടിയ ക്വട്ടേഷനും മഞ്ജുവിന്റെ മിടുക്കു കൊണ്ടാണല്ലോ ലഭിച്ചത്

"അങ്ങനെ നമുക്ക് ആ ക്വട്ടേഷനും കിട്ടി ..അത് മഞ്ജുവിന്റെ മിടുക്കു ഒന്ന് മാത്രമാണ് .. ഉള്ള കമ്പനിയുടെ ക്വട്ടേഷൻ കൂടി നമുക്ക് ലഭിക്കണം ...സമാജത്തിന്റെ ചെറിയ ചെറിയ ക്വട്ടേഷൻ കല്യാണിക്കാണ് കിട്ടാറ്‌ പതിവ് ..എന്നാൽ ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട് . പട്ടു സാരികൾ കൂടാതെ പൂർണമായും പട്ടിൽ നെയ്ത ചുരിദാർ , പാവാടകൾ കൂടാതെ കേരള ട്രഡീഷണൽ ഗോൾഡൻ മാലകൾ ,വളകൾ തുടങ്ങിയവ ചേർന്ന വലിയ ക്വട്ടേഷൻ ആണ് വന്നിട്ടുള്ളതു ..ഇത് നമുക്ക് ലഭിച്ചാൽ തുടർന്നുള്ള വർഷങ്ങളിലെ ബിസിനസും നമുക്കായിരിക്കും "

" അച്ഛാ ...ചെറിയ ക്വട്ടേഷൻ ആണെങ്കിലും ഇത് നമുക്ക് ഏതു വിധേനയും പിടിക്കണം ...കല്യാണിക്കു ഒരു വിധത്തിലും ഈ ബിസിനസ് കിട്ടാൻ പാടില്ല "

സജീവ് ഇടയ്ക്കു കയറി പറഞ്ഞു

ഇടയ്ക്കിടയ്ക്ക് ബിസിനസ് സംബന്ധിച്ചുള്ള കാര്യങ്ങൾ വരുമ്പോൾ

💬 Comments

View all comments