Chapter Title : ദേവ കല്യാണി 7
കാലിൽ മുറുക്കെ പിടിച്ചു ഏങ്ങലടിക്കുന്ന ദേവനെ കണ്ടതും ടെസ ഒരാന്തലോടെ എഴുന്നേറ്റു അയാളെ വാരി പുണർന്നു
" എന്തായിത് ദേവേട്ടാ ...എന്ത് പറ്റി ..എന്തിനാ കരയുന്നെ ?.പറ ദേവേട്ടാ '
അവളുടെ കണ്ണിലേക്കു നോക്കിയതും ദേവൻ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ കയ്യെടുത്തു തന്റെ കവിളത്തു ശക്തിയായി അടിക്കാൻ തുടങ്ങി
" ദേവേട്ടാ ...വീട് ...ഛെ .. എന്തായിത് .......കരയല്ലേ പൊന്നൂസേ "
അത് കൂടി കേട്ടതും ദേവൻ ആകെ തകർന്നു പോയി
" പൊന്നു മോളെ ...എന്നെ ഒന്ന് അടിക്കടി ...ഒന്ന് വഴക്കെങ്കിലും പറയെടി ...അയ്യോ ....ഈശ്വരാ ....എന്നോട് ക്ഷമിക്കണേ "
ദേവൻ അവളെ ആവളെ വാരി പുണർന്നു കരയാൻ തുടങ്ങി
" ഛെ ..എന്തായിത് ദേവേട്ടാ ..കൊച്ചു കുട്ടികളെ പോലെ ..കരയല്ലേ പൊന്നൂസേ ...കരയാതെ ...എനിക്കും കരച്ചില് വരുവേ ..." ടെസ അവന്റെ മുഖം വാരിയെടുത്ത് കണ്ണുകളിൽ നോക്കി കൊണ്ട് നെറുകയിൽ തലോടി . ദേവൻ അവളുട കണ്ണുകളെ നേരിടാൻ ആവാതെ നീറി പുകഞ്ഞു
' എന്റെ പൊന്നൂസിനെന്താ പറ്റിയെ ? ങേ ? പറ ....ആ ക്വട്ടേഷൻ പോയതിനാണോ ...ആര് പറഞ്ഞു അത് പോയെന്നു ?" ടെസ സോഫയുടെ താഴെ കിടന്ന അവളുടെ ബാഗിൽ നിന്നും ഒരു പ്രിന്റ് എടുത്തു അയാൾക്ക് നേരെ നീട്ടി
" ഞാൻ പറഞ്ഞതല്ലേ ..ടെസ അത് നേടിയിരിക്കും എന്ന് ...പിന്നെന്തിനാ ങും ?"
ദേവാനതു വാങ്ങി നോക്കുക പോലും ചെയ്യാതെ ചുരുട്ടി കൂട്ടി ഏതോ മൂലയിലേക്കെറിഞ്ഞു
എന്നിട്ടു അവളുടെ മുലകൾക്കിടയിലേക്കു മുഖം ഒളിപ്പിച്ചു
💬 Comments
View all comments