Chapter Title : ദേവാദി 2 ❤? [അർജുൻ അർച്ചന]
ആദിക്കൊരു താങ്ക്സ് അയക്കണം എന്ന് തോന്നി..... ഫോൺ എടുത്ത് കാൾ ലിസ്റ്റിലെ അവസാന ഡയൽഡ് നമ്പർ എടുത്തു..... അതിൽ അവസാന കാൾ ആദി എന്ന് സേവ് ചെയ്തിരിക്കുന്നത് കണ്ട്.... നേരെ വാട്ട്‌സ്ആപ്പ് തുറന്നു.....കോൺടാക്ടിൽ നിന്നും ആദിയുടെ പേരെടുത്തു... ലാസ്റ്റ് സീൻ 5 15 എന്ന് കാണിച്ചു...... ചാറ്റ് ബോക്സിൽ താങ്ക് യു ഫോർ എ ബ്യൂട്ടിഫുൾ ഡേ എന്ന് ടൈപ്പ് ചെയ്തതും പെട്ടന്ന് പുള്ളി ഓൺലൈൻ വന്നു...... ടൈപ്പിംഗ് എന്ന് കാണിച്ചു.....
ഞാൻ ടൈപ്പ് ചെയ്തത് സെൻറ് ചെയ്യാതെ എന്താണ് ടൈപ്പ് ചെയ്യുന്നേ ന്ന് നോക്കി ഇരുന്നു...... " നീ പോകുന്നില്ലേ...... " അതായിരുന്നു ആദ്യത്തെ മെസ്സേജ്...... ഞാൻ ടൈപ്പ് ചെയ്തത് ഡിലീറ്റ് ആക്കി റിപ്ലൈ കൊടുത്തു..... " പോവാൻ തുടങ്ങുവായിരുന്നു..... " " മ്മ്...... " " ദേവ്..... " " എന്തോ...... " " താങ്ക് യു..... ഫോർ എ ബ്യൂട്ടിഫുൾ ഡേ..... യു ആർ എ ഗുഡ് ഫ്രണ്ട്..... ആൻഡ് ഗുഡ് ലിസ്നർ ടൂ...... " എനിക്ക് ആകെ വണ്ടർ അടിച്ചു.... ഞാൻ അയക്കാൻ നിന്നത് എനിക്ക് ദേ തിരിച്ചു അയച്ചിരിക്കുന്നു........
ഞാൻ അതികം എക്സയിറ്റ് അകാതെ തിരിച്ച് ഒരു സ്മൈലി മാത്രം അയച്ചു...... ശേഷം ഞാൻ വേഗം വീട്ടിലോട്ട് വിട്ടു......ഏകദേശം ഒരു മണിക്കൂറിൽ വീടെത്തി....... ഫ്രഷ് ആയി ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു മിസ്സ് കാൾ കിടക്കുന്നു....... എന്തിനെന്നറിയില്ല അത് ആദിയുടെ ആയിരിക്കണമേ എന്ന് മനസുകൊണ്ട് വെറുതെ ആഗ്രഹിച്ചു പോയി......
പക്ഷെ അത് നമ്മടെ കമ്പനിക്കാർ വിളിച്ചതായിരുന്നു........ എനിക്ക് അല്പം വിഷമമായി....
💬 Comments
View all comments