Chapter Title : ദേവാദി 3 ❤? [അർജുൻ അർച്ചന]
ഹലോ....... "
പ്രതികരണമൊന്നും ഉണ്ടായില്ല.......
" ഹലോ........ "
ഇത്തവണയും പ്രതികരണമില്ല........
" ആദി........ "
" ആഹ്..... "
" ന്തുവാ കിളി പോയോ..... "
" ഏറെ കുറെ........ "
" ക്ലിയർ ആയില്ലേ..... ഇനി വീടെത്തിയിട്ട് വിളിക്ക്..... കുറച്ച് നേരം മൈൻഡ് ഒന്ന് ക്ലിയർ ആയിക്കോട്ടെ ഞാൻ പറഞ്ഞു...... "
ഞാൻ ഫോൺ ബെഡിലേക്കിട്ട് അതുവരെ ഇല്ലാതിരുന്ന ഒരു സന്തോഷത്തോടെ കിടന്നു......
അറിയാതെ ഉറങ്ങി പോയി.......
പിന്നെ നിർത്താതെ ഉള്ള ഫോൺ ബെൽ കേട്ടിട്ടാണ് ഉണർന്നത്...... സമയം നോക്കിയപ്പോൾ ഒമ്പതര കഴിഞ്ഞിരുന്നു...... ഫോൺ എടുത്തപ്പോഴേക്കും അത് ബെല്ലടിച്ചു നിന്നിരുന്നു.....
ഞാൻ വിളിച്ചതാരാണ് എന്ന് നോക്കി... ഒട്ടും തെറ്റിയില്ല ആദി തന്നെ ....... ഞാൻ ഉടനെ തിരിച്ചു വിളിച്ചു ........
" ഉറക്കമായിരുന്നു കുട്ടി...... വീട് എത്തിയോ....... "
" ആഹ് ഫ്രഷ് ആയി വന്നേ ഉള്ളൂ..... അമ്മയോട് വന്നപാടെ കാര്യം പറഞ്ഞു.... അമ്മ ചിരിയോട് ചിരി....... "
" അതെന്തിനാ...... "
" വീട്ടു വാടക കൊടുത്ത് ഞാൻ മുടിഞ്ഞതിന്....... "
" ആദിക്ക് അറിയില്ലേ ഇവിടെ റിലേറ്റീവ്സ് ഉണ്ടെന്ന്...... "
" ഞാൻ തന്നെയാ വേണ്ടന്ന് പറഞ്ഞെ.... ഇത്ര അടുത്ത ബന്ധം ആണെന്ന് അറിഞ്ഞില്ല..... തന്നെയുമല്ല എനിക്ക് ബന്ധുക്കളുടെ വീട്ടിൽ നിക്കുന്നത് ഇഷ്ടല്ല..... "
" നന്നായി..... അനുഭവിച്ചോ....... "
ഞാൻ ചിരിച്ചു......
പെട്ടന്ന് ഫോണിൽ കൂടി മറ്റൊരു സൗണ്ട് കേട്ടു......
" മക്കളെ അപ്പച്ചിയാണ്...... നീ ഇങ്ങോട്ട് പോരെ..... ഇവളുമായിട്ട് കൂട്ടായ സ്ഥിതിക്ക് നിനക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങാം തിരിച്ചു
💬 Comments
View all comments