0%

Chapter Title : ദേവാദി 4 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 163

ആയിരിക്കും ഞാനോർത്തു.......അതിൽ നിന്നും വെറുതെ ഞാനൊരു ബുക്കെടുത്തു നോക്കി..... അപ്പോ എന്റെ പുറകിൽ ആരോ നിൽക്കുന്ന പോലെനിക്ക് തോന്നി..

" അതേ...."

തോന്നൽ ശെരി വെച്ചുകൊണ്ട് ആദി വിളിച്ചു........

" എന്താ ഇതൊക്കെ...... "

" ഇതോ ഇത് തന്റെ ബുക്കല്ലേ........"

എന്റെ കൈയിലിരുന്ന ബുക്ക്‌ നീട്ടി ഞാൻ പറഞ്ഞു......

" ഓഹ് അതല്ല...... "

ആദി അതുവാങ്ങി തിരികെ ടേബിളിൽ ഇട്ടു........

" നീയെന്തിനാ പറയാതെ വന്നത്....... "

" ശേ ശേ പറയാതെ വന്ന ത്രില്ല് പോകില്ലേ കുട്ടി...... ഒരു വാർത്ത ഇന്നലെ ചൂടായിട്ട് അറിഞ്ഞതല്ലേ ഉള്ളൂ.... അതിന്റെ ചൂടൊട്ടും ആറണ്ട എന്നു കരുതി ഇങ്ങു പോന്നതാ.... തനിക്ക് ഇഷ്ടമായില്ലേ ഞാൻ ദേ പോയേക്കാം......... "

ഞാനതും പറഞ്ഞു തിരിഞ്ഞു നടന്നു.......

" അവിടെ നിക്ക് കഴുതേ....... "

ആദി എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട്പോയി അവളുടെ ബെഡിൽ ഇരുത്തി..........

" നീ പോവോ...... "

" ആഹ് പോകും... തനിക്ക് ഞാൻ വന്ന ഇഷ്ട്ടായില്ലല്ലോ....... "

" കണ്ണിൽ കുത്തി തരുമേ പറഞ്ഞേക്കാം..... "

ഞാൻ പൊട്ടിച്ചിരിച്ചു........

" ഒരുപക്ഷെ ഒറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിഞ്ഞ ബന്ധം നമ്മുടെ ആയിരിക്കും ല്ലേ........"
ഞാൻ പറഞ്ഞു.........

" ആയിരിക്കും എന്ന് പറയാൻ പറ്റില്ല.... പക്ഷെ നിന്നോടുള്ള ആ ബോണ്ട്‌ ഇല്ലേ അതിനിത്തിരി ബലം കൂടി ഐ മീൻ ഒരു അവകാശം വന്നത് പോലെ...... "

" ആഹ് തോന്നൽ എനിക്കും ഉണ്ട്..... കൊറേ കാലത്തിന് ശേഷം ആണ് ഞാൻ ഇന്നലെ ഒരാളോട്

💬 Comments

View all comments