0%

Chapter Title : ദേവാദി 5 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 109

തീർന്നപ്പോൾ എനിക്കെന്തോ വല്ലാത്തൊരു ആശ്വാസം തോന്നി....... വെറുതെ ഒരു കാര്യവും ഇല്ലാതെ അവളുടെ തോളിൽ ഞാൻ തല ചായ്ച്ചു..... എനിക്ക് അവൾ മറ്റാരൊക്കെയോ ആയി മാറിയതിനുള്ള  തുടക്കമായിരുന്നു അത്......

"  എന്തേ "

" ഒന്നുമില്ല വല്ലാത്തൊരു ആശ്വാസം തോന്നുന്നുണ്ട് ഇപ്പോൾ.... "

" ആദി "

" മ്മ് "

"ഞാൻ ചെയ്തത് തെറ്റാണെന്ന് തോന്നിയോ " .....

" എന്ത് "

" അല്ല ഈ പ്രണയം ഒക്കെ "

" അതിലെന്താ തെറ്റ് ഇരിക്കുന്നേ "

" അല്ല അത് ഒരു പെണ്ണ്...... "

ദേവ് പ്രണയമെന്നത് രണ്ടു വ്യക്തികൾ തമ്മിൽ ഉള്ളതാണ്.... അത് ഇന്ന ജെൻഡർ എന്നൊന്നില്ല.... ലവ്  ഈസ് ലവ്.... അതിന് അതിൽ കൂടുതൽ ഡെഫനിഷൻ ഒന്നുമില്ല...... പ്രണയത്തിൻ ജെൻഡർ ഇല്ല അതൊക്കെ മനുഷ്യനുണ്ടാക്കിയത് മാത്രമാണ് നമുക്ക് ആരെ വേണമോ പ്രണയിക്കാം അതിൽ ഒരു തെറ്റും ഇല്ല.....

അവളത് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്തൊരു എനർജി വന്നത് പോലെയായിരുന്നു....പക്ഷെ അടുത്ത നിമിഷം ഞാൻ ആദിയുടെ മുഖത്തേക്ക് നോക്കിയപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... എന്നെപോലെ വിദൂരതയിലേക്ക് കണ്ണും നട്ട് അവളെന്തോ ഓർക്കുന്ന പോലെ ഇനിയെന്റെ തോന്നൽ ആണോന്ന് അറിയില്ല....... ഞാൻ അവളുടെ തോളിൽ നിന്നുമെന്റെ തല മാറ്റിയതും അവൾ തിരികെ അവളുടെ തല എന്റെ തോളിലേക്ക് ചായ്ച്ചു......

" ദേവ്...... "

" മ്മ് "

അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് മനസിലായി.....

" ആരാണ് ദേവ് പ്രണയത്തിന് ഈ ജൻഡർ ഉണ്ടെന്ന് പറഞ്ഞത്......അതില്ലായിരുന്നുവെങ്കിൽ എത്ര എത്ര മനോഹര പ്രണയങ്ങൾ ലോകം കണ്ടേനെ അല്ലെ..... "

" അതെ ആദി..... പക്ഷെ നമ്മൾ ഇനിയും മാറേണ്ടിയിരിക്കുന്നുവല്ലോ...... ഇപ്പോഴും പലതിനും മേൽകൊയ്മ ഉള്ള നാട്ടിൽ അല്ലെ നമ്മൾ ജീവിക്കുന്നെ...... അപ്പൊ ഇതൊക്കെ എന്ന് വരാനാ....... "

" മ്മ്...... "

അല്പനേരത്തേക്ക് ഞാനും അവളും ഒന്നും മിണ്ടിയില്ല .......

" ദേവ്...... "

" മ്മ് "

" എനിക്കുമുണ്ടായിരുന്നു നിന്റേത് പോലെ ഒരു പ്രണയം..... "

എനിക്ക് പ്രതേകിച്ച്‌ ഒന്നും തോന്നിയില്ല അവളത് പറഞ്ഞപ്പോൾ ഞാനത് അവൾ അതൊക്കെ പറഞ്ഞ നിമിഷത്തിൽ തന്നെ ഊഹിച്ചിരുന്നു  .....

" ഞങ്ങൾ അത് പറഞ്ഞില്ല എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..."

അവളെന്റെ മുഖത്തേക്ക് നോക്കി ചെറിയ ചിരിയോടു കൂടി പറഞ്ഞു.

" നിന്നേ പോലെയായിരുന്നു അവളും എന്തിനുമുള്ള

💬 Comments

View all comments