Chapter Title : ദേവാദി 5 ❤? [അർജുൻ അർച്ചന]
ധൈര്യം.....തന്റേടം..... നല്ല കണ്ണുകളാണവൾക്ക്..... കുറച്ച് നേരം അതിൽ നോക്കിയാലെ നമ്മൾ വീണു പോകും...... അങ്ങനെ ഒരുപാട് പ്രതേയ്കതകൾ ഞാൻ അവളിൽ കണ്ടു......അവളുടെ അടുത്ത് ഞാൻ ഭയങ്കര സെക്യൂഡ് ആയിരുന്നു......... ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി തന്നെ തുടർന്നു..... എപ്പോഴും ഒരുമിച്ചു നടന്നു.......... പക്ഷെ എനിക്കും അവൾക്കും അതിനുമപ്പുറം എന്തോ തോന്നിയിരുന്നു.... പറഞ്ഞില്ല ഞങ്ങൾ.... പക്ഷെ പറഞ്ഞു എപ്പോഴാന്നോ..... അവളുടെ കല്യാണത്തിന്റെ അന്ന്...... രാവിലെ...... അത്..... അത്...... ഇഷ്ടമില്ലാതിരുന്നിട്ടും..... അവൾ....... ആ കല്യാ........"
അവൾ എന്റെ തോളത്തു കിടന്നു വിതുമ്പി തുടങ്ങിയിരുന്നു....... ബാക്കി കേൾക്കാൻ ഉള്ള താല്പര്യം എനിക്കോ പറയാൻ ഉള്ള മാനസികാവസ്ഥ അവൾക്കോ ഉണ്ടായിരുന്നില്ല......
" ആദി വാ പോകാം......."
"വേണ്ട ഇത്തിരി നേരം കൂടി...... "
അവൾ അങ്ങനെ തന്നെ എന്റെ കൈ ചുറ്റി പിടിച്ചു....ഞാനും ഒന്നും മിണ്ടിയില്ല.....
കുറച്ചു കഴിഞ്ഞു അവൾ തന്നെ ഓക്കേ ആയി ...... പോകാം ന്ന് എന്നോട് പറഞ്ഞു....അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു........ഞങ്ങൾ അവിടെ നിന്നും ബൈക്കിന്റെ അടുത്തേക്ക് നടന്നു.... അവൾ മുന്നിലും ഞാൻ പുറകിലുമായാണ് നടന്നിരുന്നത്...... അവളെ ആഗമിക്കവേ പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.......
" ദേവ് നിനക്ക് ബാക്കി കഥ കേൾക്കണ്ടേ...... "
" വേണ്ട "
ഉറച്ചതായിരുന്നു എന്റെ സ്വരം.........
പിന്നെ അവളൊന്നും ചോദിച്ചില്ല......
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു......... അവളും കയറി....യാത്രയിലുടനീളം അവളെന്റെ ബാക്കിൽ തല ചായ്ച്ചു എന്നെ ചുറ്റി പിടിച്ചിരുന്നു....... ഇത്ര നാളായിട്ടും അവളുടെ ഉള്ളിൽ ആ മുറിവ് അതുപോലെയുണ്ടെന്ന് എനിക്ക് മനസിലായി.......
പാവം.... ഞാൻ മനസിലോർത്തു.......
യാത്ര കഴിഞ്ഞ് 7 മണിയോടെ ഞങ്ങൾ വീടെത്തി...... പോയ സന്തോഷം തിരിച്ചു വന്നപ്പോ രണ്ടു പേർക്കും ഇല്ലായിരുന്നു.....
അതുകൊണ്ട് തന്നെ അപ്പച്ചി ചോദിച്ചു.....
എന്താണ് രണ്ടാളും ഇഞ്ചി കടിച്ചത് പോലെ..... ആദി ചോദ്യം മൈൻഡ് ചെയ്യാതെ മുകളിലേക്ക് കയറി പോയി......
അത് അപ്പച്ചി സ്പീഡിന്റെ പേരിൽ ചെറിയ ഒരു വഴക്ക് സാരല്ല.... ആദിയെ ഞാൻ പറഞ്ഞു ഓക്കേ ആക്കിക്കോളാം...... അമ്മായി ചെന്ന് ഫുഡ് എടുത്ത് വെയ്ക്കു.... നല്ല വിശപ്പുണ്ട്...... ചെന്നേ........
ഞാൻ അപ്പച്ചിയെ തള്ളി അടുക്കളയിലോട്ട് വിട്ടു......
നേരെ മുകളിലേക്ക് പോയി..... ആദിയുടെ റൂമിന്റെ ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.... ഞാൻ തുറന്നു അകത്ത് കയറിയപ്പോൾ അവൾ കമിഴ്ന്നു കിടപ്പുണ്ട്......
ആദി...
ബെഡിൽ ഇരുന്നുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു.....
തല ചെരിച്ചു എന്നെയൊന്നു നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല....കണ്ണൊക്കെ കലങ്ങി
💬 Comments
View all comments