0%

Chapter Title : ദേവാദി 7 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 115

ദേവാദി 7

Devadi Part 7 | Author : Arnjun Archana

[ Previous Parts ]


ഞാൻ പോയി ഡോർ തുറന്നു.....
പുറത്ത് നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു.....

ഋതു........!

അവൾ എന്നെത്തന്നെ നോക്കുവാണ്......

ഒരുപാട് നാളുകൾക്ക് ശേഷമാണ് അവളുടെ ആ വെള്ളി കണ്ണുകൾ കൊണ്ട് എന്നെ ഉറ്റുനോക്കുന്നത്......

അപ്പോഴേക്കും ആദി അകത്തു നിന്നും വിളിച്ചു....

" ആരാ ദേവ് ....." ?

" തന്റെ സ്റ്റുഡന്റഡ് ആണ്...... "

ഞാൻ അവളുടെ മുഖത്ത് നോക്കി തന്നെയാണത് പറഞ്ഞത്......

അവളുടെ കണ്ണുകൾ നിറഞ്ഞുവോ അതോ എനിക്ക് തോന്നിയതാകുമോ.....

അത് പിന്നെയും നോക്കാനിരിക്കവേ ആദി വന്നിരുന്നു....

" ആരാ....."

ഋതുവിനെ കണ്ടതും അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം എന്താണെന്ന് എനിക്കൊട്ട് മനസിലായില്ല....എന്നിരുന്നാലും അവളത് എന്നിൽ നിന്നും മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവളോട് ചോദിച്ചു..

" എന്താ ഋതു..... "

"ടീച്ചർ ഞാൻ ദേവിനെ ഒന്ന് കാണാൻ വന്നതാണ്.... "

" ഓഹ് അതിനെന്താ സംസാരിച്ചോളൂ...... "

അവളൊട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.......

എന്റെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവൾ തിരിഞ്ഞു അടുക്കളയിലോട്ട് തന്നെ പോയി...

ഇതെന്താപ്പാ പെണ്ണിന് പറ്റിയെ എന്ന് ആലോചിച്ചു നിൽക്കവേ ഋതുവിന്റെ കൈ എന്റെ കൈയിലമർന്നു ....

അവളൊന്നു വിതുമ്പി എന്നിട്ട് മെല്ലെ പറഞ്ഞു

" എത്ര നാളായി ദേവാ....ഞാൻ...... "

അവളെന്തോ പറയാൻ തുടങ്ങുന്നുണ്ട് പക്ഷെ പറഞ്ഞു തുടങ്ങിയതും അവൾ കരഞ്ഞു തുടങ്ങി.....

" അകത്തേക്ക് വാ ..... "

അവളെ പുറത്ത് നിർത്തി സീനാക്കേണ്ട എന്ന് വെച്ച് അവളെ അകത്തേക്ക് വിളിച്ചു......

അവിടെ ഇരുന്ന ചെയറിൽ അവളിരുന്നു..... എതിരെ നിലത്തു ഞാനും.....

" എന്താണ് നിനക്ക് പറയാൻ ഉള്ളത്...... "

ഒട്ടും താല്പര്യമില്ലാതെ ഞാൻ ചോദിച്ചു....

" ദേവാ..... "

അങ്ങേയറ്റം ആർദ്രമായാണ് അവൾ എന്നെ വിളിച്ചത്......

അതുപക്ഷെ ഋതുവെന്ന പാഠം ഞാനൊരിക്കലും തുറക്കില്ലായെന്ന എന്റെ പ്രതിജ്ഞ ഭേദിക്കാൻ പോന്നതായിരുന്നു.......

ഞാൻ പിന്നെയും മാസങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു.....

*************************

" ദേവാ.... "

" ഓ...... "

" കഴിക്കണ്ടേ.... "

" ഇത്തിരി നേരം കൂടി വാവേ....... "

" ദേ കുറേ നേരം ആയീട്ടോ ഈ പ്ലീസ്....എഴുന്നേറ്റേ.... "

" വാവേ പ്ലീസ്..... "

" അതൊന്നും പറ്റില്ല വായോ.... കഴിക്കാണ്ടിരുന്നാൽ എങ്ങനെയാ...... "

അവളെ ചുറ്റിപ്പിടിച്ചിരുന്ന

💬 Comments

View all comments