0%

Chapter Title : ദേവാദി 7 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 123

എന്തോ ന്റെ സന്തോഷം കാരണമാകാം..... "

" എടൊ ഞാനൊന്ന് അയാളേം കൊണ്ട് പുറത്ത് പോകാൻ ചാൻസ് ഉണ്ട്.... കുഴപ്പമില്ലല്ലോ അല്ലെ..... "

അവളെ ചുറ്റിയിരുന്ന കൈകൾ മാറ്റികൊണ്ട് ഞാൻ ചോദിച്ചു....

" ഏയ്‌ താൻ പൊയ്ക്കോഡോ.... ഐ വിൽ മാനേജ്...... "

അതൊക്കെ കേട്ട് ഞാൻ അവൾക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്ത് കൊടുത്ത് തിരിച്ചു ഋതുവിന്റെ അടുക്കലേക്ക് പോയി....

അവൾ അപ്പോഴേക്കും എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയിരുന്നു.......

പുറത്തിറങ്ങി എന്നെ കണ്ടതും അവൾ പറഞ്ഞു

" ദേവ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്....."

" എനിക്കറിയാം നീ കുറച്ച് നേരം വെയിറ്റ് ചെയ്......ഞാൻ റെഡിയായിട്ട് വരാം നമുക്ക് പുറത്തു പോയി സംസാരിക്കാം..... ഓക്കേ...."

' മ്മ് ഓക്കേ..... "

പഴയ സന്തോഷം വീണ്ടെടുത്തു കൊണ്ട് അവൾ പറഞ്ഞു......

കുറച്ച് കഴിഞ്ഞു ആദിയോട് യാത്ര പറഞ്ഞു ഞങ്ങൾ നേരെ പോയത്....... ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ബീച്ചിലേക്ക് ആയിരുന്നു..... അവിടെ വെച്ച് തന്നെയാണല്ലോ ഞങ്ങൾ പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞതും .... അതുകൊണ്ട് അവിടെ നിന്നാകട്ടെ എന്ന് ഞാൻ കരുതി.....അല്ലെങ്കിലും ന്തെങ്കിലും തുറന്നുപറച്ചിലുകൾക്ക് ബെസ്റ്റ് സ്ഥലം കടൽക്കര തന്നെയാണ്.....

ബൈക്കിൽ അവളെന്നെ പറ്റി ചേർന്നിരുന്നപ്പോ എനിക്ക് എന്തെനില്ലാത്ത ഒരു ഉന്മാദം തോന്നി......

ബീച്ചിലെത്തി ബൈക്കൊക്കെ ഒതുക്കി ഞങ്ങൾ അധികം ആളില്ലാത്ത ഒരു സ്ഥലം നോക്കി അവിടുള്ള ഒരു ബെഞ്ചിലിരുന്നു ........

അവൾ എന്നെയും ചാരി കടലും നോക്കി ഒരേയിരുപ്പാണ്.....

" പൊന്നാ കൊറേ നേരായമായല്ലോ നിനക്ക് എന്താണ് പറയാനുള്ളത്....... "

അവൾ നോട്ടം മാറ്റി എന്റെ മുഖത്തേക്ക് നോക്കി.....

"ഒരുപാട് കരയിപ്പിച്ചല്ലേ ഞാൻ....."

ന്റെ കവിൾ തലോടി കൊണ്ടവൾ ചോദിച്ചു.......

"ശേ അതൊക്കെ കഴിഞ്ഞു... അത് നീ ആലോചിക്കയെ വേണ്ടാ......എന്താണ് പറയാൻ ഉള്ളെ അത് പറ....."

അവളുടെ തോളത്തൂടെ കൈയിട്ടു ഞാൻ പറഞ്ഞു......

"ഹ്മ്മ്..... "

അവളൊന്നു നെടുവീർപ്പെട്ടു........

" നിന്നേ പഠിപ്പിക്കുന്ന ടീച്ചർ അല്ലേ അഖില....... "

" ആഹ് നിനക്ക് അറിയാല്ലോ..... നമ്മൾ നല്ല കമ്പനി അല്ലേ ടീച്ചറോട് മറന്നു പോയോ..... "

"ഓർമയുണ്ട് അത്കൊണ്ടാണ് ചോദിച്ചേ...... "

" ആഹ് അതിനെന്താണ്..... "

ആകാംഷയോടെ ഞാനിരുന്നു......

" അവരും നീയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ...... "

"പിന്നില്ലാതെ...... "

അവളൊന്നു. ഞെട്ടിയെന്റെ മുഖത്തേക്ക് നോക്കി....

" ടീച്ചർ സ്റ്റുഡന്റ് ബന്ധമാണ്..... അല്ലപ്പാ നീ ന്തിനാണ് ടീച്ചേഴ്സിന്റെയും എന്റെയും ബന്ധങ്ങൾ അളക്കാൻ നടക്കുവാണോ........ "

💬 Comments

View all comments