Chapter Title : ദേവാൻഷ് 2 [മഹി]
ദേവാൻഷ് 2
Devansh Part 2 | Author : Mahi
[ Previous Part ] [ www.kkstories.com]
ആൺകുട്ടികളുടെ സൈഡിലെ ഏറ്റവും പിന്നിലെ ബെഞ്ചിൽ മനു ഇരുന്നു.... അവന്റെ വലിയ ശരീരത്തിലേക്ക് ചാരി കിടന്നുകൊണ്ട് ദേവാൻഷ് ഉറക്കമായിരുന്നു.... അൻഷിന്റെ ചവിട്ടുകിട്ടി ചുവന്ന മനുവിന്റെ മുഖത്ത് ആൽവിൻ തടവി കൊടുത്തു....
"എന്നാലും ഇവൻ ഇതെന്തൊരു ചവിട്ടാ ചവിട്ടിയത്...."
ആൽവിൻ മനുവിന്റെ മുഖത്തേക്ക് നോക്കി താടിക്ക് കൈകൊടുത്തു.. ശേഷം അവന്റെ വയറിലേക്ക് ചാഞ്ഞു കിടന്നുറങ്ങുന്ന അൻഷിനെ നോക്കി....ഓരോ വള്ളികൾ ഫ്ലൈറ്റും പിടിച്ചല്ലേ വരുന്നത്.....ഇവിടെ ഉള്ള സൈക്കോകളെക്കൊണ്ട് പൊറുതി മുട്ടി അപ്പോഴാണ് അങ്ങ് ഡൽഹിയിൽ നിന്ന് മറ്റൊരു ഇറക്കുമതി.... ഒരു കാര്യോം ഇല്ലാതെ അങ്ങോട്ട് ചൊറിഞ്ഞിട്ട് ഒരുത്തനെ തല്ലുക, എന്നിട്ട് കൈകൊടുത്ത് നൻബാ എന്നൊരു വിളിയും
.
.
.
"എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു... ഒക്കെ ഒരു ചവിട്ടിൽ തീർന്നില്ലേ.... ന്നിട്ട് ഇപ്പൊ അവരു മച്ചാ മച്ചാ ആയി...."
ആൽവിനും കൂട്ടരും ഇരിക്കുന്ന ഓപ്പോസിറ്റ് ബെഞ്ചിലേക്ക് നോക്കി അഭിരാമി പറഞ്ഞു....
"ഇന്റർവെൽ ആകട്ടെ.... അവനോട് ചോദിക്കണം.... എന്റെ ക്ലാസ്സിലുള്ള ഒരുത്തനെ എന്റെ മുന്നിലിട്ട് തല്ലി ഷോ ഇറക്കിയിട്ട് ആ വരുത്തൻ പട്ടി അങ്ങനെ നെളിഞ്ഞ് ഇരിക്കണ്ട......."
അൻഷിനെ നോക്ക് ദക്ഷായണി പല്ലുകടിച്ചുകൊണ്ട് മുരണ്ടു....
"ദക്ഷകിന്റെ അടുത്ത് പറഞ്ഞാലോ...."
"എന്തിന് ഇവനെ കൊല്ലാനോ... നീയൊന്ന് മിണ്ടാതെ ഇരിക്ക്......"
വിരലുകൾ ഞൊടിച്ചുകൊണ്ട് ദക്ഷ പറഞ്ഞു.... സമയം മുന്നോട്ട് നീങ്ങി... ലഞ്ച് ബ്രേക്കിനുള്ള ബെല്ല് ആയതും കുട്ടികളിൽ കുറച്ചുപേർ പുറത്തേക്ക് പോയി....
ആൽവിൻ മുഖം ഉയർത്തുമ്പോൾ മുന്നിൽ നിൽക്കുന്ന ദക്ഷായണിയെയും അഭിരാമിയെയും
💬 Comments
View all comments