Chapter Title : ദേവാൻഷ് 2 [മഹി]
നോക്കി അഭിരാമി അവശതയോടെ നിശ്വസിച്ചു..... ദക്ഷായണി ഇന്ദ്രനെയും അൻഷിനെയും നോക്കി നിന്നു...
ടീച്ചേർസ് ഡെസ്കിന്റെ പുറത്ത് ദേവാൻഷ് കയറിയതും, ഇന്ദ്രൻ ആ ഡെസ്കിൽ ആഞ്ഞു ചവിട്ടി...വീണുപോകാതെ അൻഷ് നിലത്തേക്ക് ചാടി ഇറങ്ങി....ഇന്ദ്രൻ അവന്റെനേരെ മുഷ്ടി മുറുക്കി വീശി.... ആ പഞ്ചിൽ നിന്നും അൻഷ് സമർത്ഥമായി ഒഴിഞ്ഞുമാറി... ഓരോ തവണ ഇന്ദ്രന്റെ കൈ ഉയരുമ്പോഴും ദേവാൻഷ് തന്റെ ശരീരം ഇടത്തേക്കും വലത്തേക്കും ഒഴിച്ചു, അവനിൽ നിന്നും ഒഴിഞ്ഞുമാറി...
സന്ദർഭം വഷളായി....ഉള്ളിലെ ബഹളം കേട്ട് ക്ലാസ്സിന് പുറത്താകെ കുട്ടികൾ തടിച്ചുകൂടി..... ഫിസിക്സിൽ നിന്നും ഇന്ദ്രന്റെ രണ്ടുമൂന്ന് സുഹൃത്തുക്കൾ ഓടി ക്ലാസ്സിലേക്ക് എത്തി... അതിലോരുവന്റ കൈയിൽ ഇരിക്കുന്ന ബാറ്റ് കണ്ട് ആൽവിൻ മനുവിനെ നോക്കി...
"കൈവിട്ട് പോകുമോ അളിയാ....."
"ഇവനെന്താ ജാക്കി ചാനോ...."
ഇന്ദ്രന്റെ ഇടികളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ദേവാൻഷിനെ നോക്കി മനു താടിക്ക് കൈകൊടുത്തു....
"ഈ ഇന്ദ്രൻ എന്താ അവനെ തല്ലാതെ ഇട്ട് കളിപ്പിക്കുന്നത്...."
അഭിരാമി കൈകൾ തമ്മിൽ കൂട്ടിയിടിച്ചു അമർഷത്തോടെ പറഞ്ഞു....
"ഇന്ദ്രനെയാണ് അവനിട്ട് കളിപ്പിക്കുന്നത്...."
ദക്ഷായണി ചിരിച്ചു....എന്തുതരം ഫൈറ്റിംഗ് സ്റ്റൈലാണ് ദേവാൻഷ് ഉപയോഗിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല..... ബോക്സിങൊ കരാട്ടെയോ അല്ല.... പിന്നെന്താണ് ഇത്
ഇന്ദ്രൻ ക്രോധത്തോടെ അലറി വിളിച്ചുകൊണ്ട് ദേവാൻഷിന്റെ ഹൂഡിയിൽ പിടിച്ചുവലിച്ചു മുഖത്തേക്ക് ആഞ്ഞിടിക്കാൻ ശ്രമിച്ചു.... തന്റെ മൂക്കിനുനേരെ വന്ന ഇന്ദ്രന്റെ മുഷ്ടിയെ ദേവാൻഷ് തന്റെ ഉള്ളംകൈയിൽ തടഞ്ഞു....ഇന്ദ്രന്റെ കൈ ഇടത്തേക്ക് തിരിച്ചുകൊണ്ട് അൻഷ് വലത് കൈ ഉയർത്തി, ഇന്ദ്രന്റെ മൂക്കിന്റെ ഇടതുവശത്ത് കണ്ണിനുതാഴെയായി ആഞ്ഞിടിച്ചു...
ദേവാൻഷിന്റെ മേലെയുള്ള ഇന്ദ്രന്റെ പിടി അയഞ്ഞു... അവനു ചുറ്റും കറങ്ങുന്നതുപോലെ... ഒരൊറ്റ ഇടിയിൽ തലച്ചോർ മുഴുവൻ ഇളങ്ങിമറിഞ്ഞ പ്രതീതി....ഡെസ്കിന്റെ
💬 Comments
View all comments