Chapter Title : ദേവാൻഷ് 2 [മഹി]
മുകളിലിരുന്ന ദക്ഷായണി താഴെ ഇറങ്ങി...അഭിരാമി അമ്പരന്നു... ഒരൊറ്റ ഇടിയിൽ അവന്റെ ബോധം പോയോ
"ഡാ......."
അൻഷ് വീണ്ടും അവനുനേരെ കൈ ഉയർത്തുന്നതുകണ്ട് ദക്ഷ ഉറക്കെ വിളിച്ചു... ദേവാൻഷിന്റെ ശ്രദ്ധ അവളിലേക്ക് തിരിഞ്ഞ നിമിഷം ഇന്ദ്രന്റെ കൂട്ടുകാരിൽ ഒരാൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അൻഷിന്റെ കരണത്ത് വീശി അടിച്ചു..... അവന്റെ മുഖം ഒരുവശത്തേക്ക് ചാഞ്ഞുപോയി.... അൻഷിന്റെ മുന്നിൽ നിന്ന ഇന്ദ്രൻ തളർന്നു നിലത്തേക്ക് ഇരുന്നു...
"അൻഷേ...."
ആൽവിൻ ഓടിവന്ന് ദേവാൻഷിനെ പിടിച്ചു... അടിച്ചവൻ വീണ്ടും ബാറ്റ് വീശാൻ മുതിരുന്നത് കണ്ട് മനു അവനെ എടുത്ത് ചുമരിൽ അടിച്ചു...
ദേവാൻഷ് ഒന്ന് മുഖം കുടഞ്ഞു....അവൻ ആൽവിന്റെ കൈകൾ തന്റെ ശരീരത്തിൽ നിന്നും കുടഞ്ഞെറിഞ്ഞു, ദക്ഷായണിയുടെ അടുത്തേക്ക് നടന്നു.... ദക്ഷയുടെ മുന്നിൽ എത്തിയ അൻഷ് ചിരിയോടെ അവൾക്ക് മുന്നിൽ നിലത്ത് മുട്ടുകുത്തി ഇരുന്നു....
ദക്ഷയുടെ ഷൂസിന്റെ ലേസ് അഴിഞ്ഞുകിടപ്പുണ്ടായിരുന്നു... അൻഷ് അത് കെട്ടിമുറുക്കി.... എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്നറിയാതെ അഭിരാമി കുഴങ്ങി
"ബ്യൂട്ടി..... Don't get hurt."
അൻഷ് ദക്ഷയെ നോക്കി കണ്ണുചിമ്മി പുഞ്ചിരിച്ചു....അവൾ അവന്റെ ചിരിയിലേക്കും, കവിളിൽ വിരിഞ്ഞ നുണക്കുഴിയിലേക്കും നോക്കി നിന്നു....
.
.
.
"എന്താടാ ഇവിടെ....whats happening here..."
പ്രിൻസിപ്പൽ രഘുവിന്റെ ശബ്ദം അവിടെയാകെ ഉയർന്നു....അയാളുടെ കണ്ണുകൾ നിലത്ത് ചുമരിൽ ചാരി ബോധം പോയതുപോലെ ഇരിക്കുന്ന ഇന്ദ്രനിൽ പതിഞ്ഞു....അൻഷിന്റെ മുഖത്ത് അടിച്ചവൻ ഉൾപ്പെടെ അവന്റെ സുഹൃത്തുക്കൾ എല്ലാം മുങ്ങി... ദേവാൻഷ് വേഗം എഴുന്നേറ്റു രഘുവിന്റെ മുന്നിലേക്ക് ചെന്നു....
"Sir... ഇവൻ ഓരോന്ന് വലിച്ചുകയറ്റി പ്രശ്നം ഉണ്ടാക്കിയതാ...."
ദേവാൻഷ് കുനിഞ്ഞ് ഇന്ദ്രന്റെ പാന്റിന്റെ അകത്തു കൈയിട്ടു, ജെട്ടിയുടെ ഇലാസ്റ്റിക്കിൽ
💬 Comments
View all comments