Chapter Title : ദേവാൻഷ് 3 [മഹി]
ദേവാൻഷ് 3
Devansh Part 3 | Author : Mahi
[ Previous Part ] [ www.kkstories.com]
ആദ്യത്തെ പീരിയഡ് ആയിരുന്നു അത്.... ഇനിയും ക്ലാസ്സിൽ ടീച്ചർ കയറിയിട്ടില്ല....
"നിനക്കിത് എന്തിന്റെ കഴപ്പാ... നീയെന്തിനാ വല്ലവരുടെയും പ്രശ്നത്തിൽ കയറി ഇടപെടുന്നത്...."
ദക്ഷായണിയുടെയും ഇന്ദ്രന്റെയും സംസാരത്തിനിടയിലേക്ക് കയറിപ്പോയതുകാരണം ആൽവിൻ നല്ലതുപോലെ അവനെ ശകാരിച്ചു....ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല.... ദക്ഷകിന്റെ ഉറ്റ സുഹൃത്താണ് ഇന്ദ്രൻ...അവനിന്ന് വന്നിട്ടില്ല, അല്ലായിരുന്നുവെങ്കിൽ ഈസമയം ഇവിടെ മറ്റൊരു അടി ഉണ്ടായേനെ
"ഇനി എന്തൊക്കെ ഉണ്ടാകും എന്നൊരു പിടിയില്ല.... ഇന്ന് ആ ദക്ഷക് വന്നിട്ടില്ലെന്ന് തോനുന്നു.... നീ ഇന്ദ്രനെ അടിച്ച കാര്യം അവനറിഞ്ഞാൽ തീർന്നു...."
വരും കാര്യങ്ങൾ ആലോചിച്ച ആൽവിന്റെ തല പുണ്ണായി
എല്ലാം കേട്ടുകൊണ്ട് മനുവിന്റെ പുറത്ത് ചാരി കിടന്ന ദേവാൻഷ് ചിരിയോടെ ദക്ഷയെ മാത്രം കണ്ണുകളിൽ പ്രതിഷ്ഠിച്ചു...ബാറ്റുവച്ച് അടി കിട്ടിയ കവിൾ അല്പം ചുവന്നിട്ടുണ്ടെന്നല്ലാതെ അവനു മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല
"ഇന്നലെ വന്നുകയറി ഈ പാവപ്പെട്ട ചെറുക്കനെ ചവിട്ടി... ഇന്ന് വേറൊരുത്തനെ ഇടിച്ചിരിക്കുന്നു...."
ആൽവിൻ നിർത്താതെ സംസാരിക്കുകയാണ്.... അൻഷ് പെട്ടെന്ന് മുഖം തിരിച്ചു അവനെ കൂർപ്പിച്ചു നോക്കി
"ആ അത് പോട്ടെ, നീയെന്ത് തേങ്ങക്കാ അവളുടെ ഷൂ കെട്ടികൊടുത്തത്...."
"അത് വെറുതെ.... "
അവൻ ഇളിച്ചു കാണിച്ചു
"ഇന്നാ കഴിക്ക്....."
മനു കഴിച്ചുകൊണ്ടിരുന്ന ആപ്പിൾ ദേവാൻഷിന് നീട്ടി....അവനത് വാങ്ങിച്ചു കൈയിൽ പിടിച്ചുകൊണ്ട് വീണ്ടും ദക്ഷയെ നോക്കി.... പ്രതീക്ഷിച്ചതുപോലെ അവളും അവനെ തിരിഞ്ഞുനോക്കി....ചിരിയോടെ അവനാ ആപ്പിളിൽ അമർത്തി കടിച്ചു....ദക്ഷ ദേഷ്യത്തോടെ മുഖം തിരിച്ചു...
"വൃത്തികെട്ടവൻ..."
ദക്ഷ പിറുപിറുത്തു...
"എന്നാലും ആ ഇന്ദ്രൻ,...
💬 Comments
View all comments