Chapter Title : ദേവാൻഷ് 4 [മഹി]
മുന്നിൽ കണ്ടതുപോലെ അവൻ എഴുന്നേറ്റു....
പ്രാവിന്റെ നിറത്തിലെ പഫ് സ്ലീവ് ഇന്നർ ടോപ്പും, മുട്ടോളം ഇറക്കമുള്ള ഒരു ലെയേർഡ് ഫ്ലോറൽ സ്ലിപ് ഡ്രസ്സും ആയിരുന്നു അവളുടെ വേഷം...ചിത്രകാരൻ വെണ്ണയിൽ നിന്ന് കടഞ്ഞെടുത്ത നിറംകൊണ്ട് വരഞ്ഞതുപോലെയുള്ള അവളുടെ കാലുകളുടെ അഴകിൽ അൻഷിന്റെ കണ്ണുകൾ തങ്ങി നിന്നു....ഏകദേശം അവൾക്കും ദേവാൻഷിന്റെ അതേ നിറമായിരുന്നു
"ദേ നിന്നെ നോക്കുന്നു..."
അൻഷിന്റെ നോട്ടം കണ്ട് അഭിരാമി ദക്ഷയുടെ ചെവിയിൽ പതിയെ പറഞ്ഞു....ദക്ഷ അവനെ നോക്കി കണ്ണുരുട്ടി
"എന്താടാ... നീ ഡൽഹിയിൽ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ....."
അൻഷിന്റെ മുന്നിൽ ദക്ഷ കൈകെട്ടി നിന്നു.... ശബ്ദം കേട്ട് മനുവും ആൽവിനും മുഖം ഉയർത്തി, ദക്ഷയെ കണ്ടതും ഇരുവരും വേഗം മുഖം താഴ്ത്തി...
"കണ്ടിട്ടുണ്ട്.... എങ്കിലും ഇത്രയും വൈഫു മെറ്റീരിയലായ ഒരാളെ കണ്ടിട്ടില്ല...."
അൻഷ് പറഞ്ഞു നിർത്തിയതും ദക്ഷയുടെ വലതുകൈ അവന്റെ കവിളിൽ പതിഞ്ഞു... അഭിരാമി ഒരുനിമിഷം പകച്ചുപോയി.... മനുവും ആൽവിനും മുഖമൊന്ന് ഉയർത്തി അൻഷിനെ നോക്കി , അവന്റെ മുഖത്ത് ചിരിയാണെന്ന് കണ്ട് അവർ വീണ്ടും തങ്ങളുടെ ജോലിയിൽ മുഴുകി.... ക്ലാസ്സിലുള്ള വിദ്യാർത്ഥികളുടെയെല്ലാം ശ്രദ്ധ അവരുടേമേലെ പതിഞ്ഞു... കോളേജിനെ മുഴുവൻ വിറപ്പിച്ചു നടന്ന ഒരുവനെ നിമിഷ നേരം കൊണ്ട് നിലത്തെടുത്ത് അടിച്ച ദേവാൻഷിനെയാണ് ദക്ഷ കൈവച്ചത്
"Damn sweet...."
അവൻ അടികിട്ടിയ കവിളിന്റെ ഉൾഭാഗത്ത് നാവുകൊണ്ട് തഴുകി....
"അൻഷിന്റെ മേലെ കൈവെച്ച രണ്ടാമത്തെ പെണ്ണിനുള്ള പട്ടം നിന്റെ തലയിൽ ഞാൻ കെട്ടി തരും..."
അവൻ ചിരിയോടെ പറഞ്ഞു... ദക്ഷായണി മുഖം തിരിച്ചു തന്റെ ബെഞ്ചിൽ പോയി ഇരുന്നു....
"ആരായിരുന്നു ആ ഫസ്റ്റത്തെ പെൺകുട്ടി...."
അഭിരാമി സംശയത്തോടെ അവന്റെ
💬 Comments
View all comments