Chapter Title : ദേവാൻഷ് 4 [മഹി]
ഇരിക്കുകയാണ്... കണ്ണുകൾക്ക് പുറമെ നനവില്ലെങ്കിലും അവന്റെ ഹൃദയം കരയുന്നത് ദക്ഷ കേട്ടു...അവൾക്ക് ആശ്ചര്യം തോന്നി.... താനിങ്ങനെ അല്ല....
അഹങ്കാരിയും ദേഷ്യക്കാരിയുമായ ദക്ഷ അന്നാദ്യമായി മറ്റൊരു ആത്മാവിന്റെ തേങ്ങൽ തിരിച്ചറിഞ്ഞു....
പത്തുവർഷം മുമ്പെന്നു പറയുമ്പോ ദേവാൻഷിന് അന്ന് ഒമ്പതോ പത്തോ വയസുണ്ടാകും....പ്രായവും പക്വതയും ആകാത്തൊരു കുട്ടി എങ്ങനെയാവും അന്ന് പ്രതികരിച്ചിട്ടുണ്ടാവുക.... മുന്നിൽ വെള്ളമൂടി കിടക്കുമ്പോഴും അമ്മ എഴുന്നേൽക്കും എന്നൊരു പ്രതീക്ഷ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കില്ലേ
.
.
.
കോളേജിന് പിന്നിലെ ചെമ്പകമര ചുവട്ടിൽ ചാരി ദക്ഷായണി നിന്നു... ചെമ്പകപൂക്കളെ തഴുകിയിറങ്ങി സൂര്യകിരണങ്ങൾ അവളുടെ മൂക്കുത്തിയിൽ തട്ടി തിളങ്ങി....
ഏതൊരു കോളേജിലും ഉള്ളതുപോലെ, ആ ഭാഗം കോളേജ് പ്രണയങ്ങളുടെ ആവാസകേന്ദ്രം ആയിരുന്നു.... കുറച്ചപ്പുറം അഭിരാമിയും, ആ കോളേജിൽ തന്നെ പിജി ചെയ്യുന്ന അവളുടെ കാമുകൻ ആദർശും വലിയ സംസാരത്തിൽ മുഴുകി നിൽക്കുന്നത് കണ്ട് ദക്ഷായണി നെടുവീർപ്പിട്ടു....കോളേജിൽ ആകെയുള്ള രണ്ടു സുഹൃത്തുക്കളാണ് അഭിരാമിയും രേണുകയും, രേണുക ഒരു ഫാമിലി ട്രിപ്പിൽ എറണാകുളത്താകെ കറങ്ങി നടക്കുകയാണ്...
മടുപ്പോടെ നോക്കി നിൽക്കെ അഭിരാമിയുടെ ചുംബന ലഹള കണ്ട് ദക്ഷ മുഖം കുനിച്ചു....അവിടത്തെ സാധാരണമായ കാഴ്ചകളെങ്കിലും, അവൾക്ക് കാലിന്റെ പെരുവിരൽമുതൽ ശിരസ്സിലെ മുടിനാരുകളിൽ വരെ നേർത്തൊരു മരവിപ്പ് കയറി പടർന്നു.... ഇവറ്റകൾക്ക് വേറെ എവിടെയെങ്കിലും പോയി ചെയ്തൂടെ ഇതൊക്കെ...
"ഓപ്പൺ പ്ലേസിലെ റൊമാൻസ് ഒക്കെ വേറെ വൈബ് ആണെന്നെ..."
പെട്ടെന്ന് പിന്നിലൊരു ശബ്ദം കേട്ട് ദക്ഷ തിരിഞ്ഞു നോക്കി....കൈയിൽ ഒരു ചുവന്ന റോസാപ്പൂവുമായി ദേവാൻഷ് അവളുടെ മുമ്പിലേക്ക് വന്നു... ഒരുവേള അവളുടെ കണ്ണുകൾ അവന്റെ കൈയിലെ പൂവിലേക്ക് തങ്ങി നിന്നു...അവനത് അവൾക്ക് നീട്ടി....
"എനിക്കോ...."
ദക്ഷ സംശയത്തോടെ ചോദിച്ചു
"Ofcource dear..."
അൻഷ് പറഞ്ഞതും ദക്ഷ അതുവാങ്ങി മണത്തുനോക്കി.. മ്മ്ഹ്.... തലച്ചോറിൽ ലഹരി പടർത്തുന്നത്ര ഗന്ധം...
"പ്രണയത്തിന്റെ ഗന്ധം...."
ദേവാൻഷ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
"ഏഹ് എന്താ...."
ദക്ഷയുടെ കണ്ണുകൾ ഇടഞ്ഞു...
"റോസാ പൂക്കൾക്ക് പ്രണയത്തിന്റെ ഗന്ധമാണെന്ന്...."
അൻഷ് ഒന്നുകൂടെ വ്യക്തമാക്കി..... ദക്ഷ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.... ആ കണ്ണുകളിൽ തനിക്ക് അപരിചിതമായൊരു വികാരത്തിന്റെ തിളക്കം ദക്ഷായണി കണ്ടു....
"ദക്ഷായണി എന്താ ആരെയും പ്രേമിക്കാത്തത്?...."
ദേവാൻഷ് ചെമ്പകമരത്തിന്റെ വേരിൽ ഇരുന്നുകൊണ്ട് ദക്ഷയെ നോക്കി
"അത്രക്ക് ഫ്രണ്ട്ലി ആയിട്ടുള്ള സംസാരമൊന്നും വേണ്ട...."
ദക്ഷ പുച്ഛത്തോടെ ചുണ്ടുകോട്ടി
"ഓഹ് പ്ലീസ്....വെറുതെ പറ...."
"എനിക്കറിയില്ല..... നിനക്കിപ്പൊ എന്തിനാ അത് അറിഞ്ഞിട്ട്?..."
"പ്രണയവിരോധി ആണോന്ന് അറിയാൻ....."
"പോടാ...."
ദക്ഷ ശബ്ദമുയർത്തി കൈകൊണ്ട് ഇടിക്കുന്നതുപോലെ ആക്ഷൻ
💬 Comments
View all comments