0%

Chapter Title : ദേവാൻഷ് 5 [മഹി]

Author : Kambikathakal Read All Parts 560

തുണി ഉരിഞ്ഞങ്ങ് കിടന്നുകൊടുക്കും.....കൂട്ടികൊടുക്കും, പെറ്റമ്മയുടെ മാല മോഷ്ടിക്കും.... പെങ്ങളുടെ കുളിമുറിയിൽ ഒളിക്കേമറ വക്കും....ബോധവൽക്കരണ ക്ലാസ്സ്‌ കൊടുക്കുന്ന നേരം ഇവനെയൊക്കെ പിടിച്ച് ഇവന്റെയൊക്കെ ഓരോ എല്ലുവീതം ചവിട്ടി ഒടിച്ചുവിട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു...."

കോളേജിനു പിന്നിലെയാ ചെമ്പകമരത്തിൽ അൻഷ് ദേഷ്യത്തോടെ ഓങ്ങി ഇടിച്ചു....

ദേവാൻഷ് എന്ന വ്യക്തിയുടെ സ്വഭാവത്തിന്റെ ചെറിയൊരു അംശം മനുവും ആൽവിനും തിരിച്ചറിഞ്ഞു.... ആ കോളേജിൽ പേടിക്കാൻ ഒരാൾ ഉണ്ടെങ്കിൽ അത് തന്നെയാണെന്ന് ദേവാൻഷ് പറഞ്ഞതിന്റെ പൊരുൾ മനുവിന് തിരിഞ്ഞു....
.
.
.
മൂവരും നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു.....അവിടെ അൻഷിന്റെ ബാഗും വയലിനുമൊക്കെ ഒതുക്കി വച്ചിരുന്നു...

ക്ലാസ്സിലേക്ക് കയറിയ അൻഷ് ഉള്ളിൽ അഭിരാമിയുടെ ഒപ്പം നിൽക്കുന്ന ദക്ഷയെ കണ്ട് അവളുടെ അടുത്തേക്ക് പോയി....
ദക്ഷയുടെ മുഖത്തെ തളർച്ചയും ക്ഷീണവുമൊക്കെ കണ്ട് അവനു പാവം തോന്നി...

"ഐണു.... തളർന്നോടി...."
അത്രയും ആർദ്രമായ ചോദ്യം.... ദക്ഷ മറ്റൊന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് പതുങ്ങി... അഭിരാമി ചിരിച്ചു.... പുലി പൂച്ചക്കുട്ടിയായെന്ന് മനസ്സിൽ പറഞ്ഞു...

"അവൾക്ക് ഡേറ്റ് ആയി.... അതിന്റെ ക്ഷീണമാ..."
അഭിരാമി പറഞ്ഞതും ദക്ഷ അവളെ കൂർപ്പിച്ചു നോക്കി.... അവനിൽ നിന്നും അകന്നുമാറാൻ നോക്കിയതും അൻഷ് ഒന്നുകൂടെ ദക്ഷയെ തന്നിലേക്ക് ചേർത്തുപിടിച്ചു....

"ഇനി പ്രോഗ്രാം ഉണ്ടോ നിനക്ക്...."

"ഇല്ല...."...ദക്ഷ പറഞ്ഞു

"..പിന്നെ.... വീട്ടിൽ പോയി റസ്റ്റ്‌ എടുക്ക്...".
വാത്സല്യത്തോടെ അൻഷ് അവളുടെ വിയർപ്പൊട്ടിയ മുടിയിഴകളിൽ തലോടി....

"മ്മ്ഹ്ഹ് ഇറങ്ങുവാ...."
അവൾ അൻഷിൽ നിന്നും അടർന്നുമാറി ഡെസ്കിൽ ഇരുന്ന ബാഗ് എടുത്തു,....പുറത്തേക്ക് ഇറങ്ങുന്നതിനുമുമ്പ് ഒരുതവണ അവനെ തിരിഞ്ഞു നോക്കി....

"എന്നെ എങ്ങനെയാ ഇഷ്ടമായത്?..."
ദക്ഷായണി അല്പം മടിയോടെ ചോദിച്ചു....

അഭിരാമിക്ക്

💬 Comments

View all comments