Chapter Title : ദേവാൻഷ് 5 [മഹി]
ഉണ്ടാകണം...."
നിലത്തുകിടന്ന ഒരു സീനിയർ പയ്യന്റെ കാലിൽ അൻഷ് ആഞ്ഞു ചവിട്ടി... അവൻ വേദനകൊണ്ട് പുളഞ്ഞു ഉറക്കെ കരഞ്ഞു...മനു ഓടി വന്ന് അവനെ പിടിച്ചു പിന്നോട്ട് വലിചെങ്കിലും അൻഷ് അവന്റെ കൈത്തട്ടി മാറ്റി, നിലത്തുകിടന്ന താടിക്കാരിൽ ഒരുവനെ കഴുത്തിനു പിടിച്ചു ഉയർത്തി, ചുമരോട് ചേർത്തു...കരണത്ത് രണ്ടു തവണ അടിച്ചതും അവന്റെ ബോധം പതിയെ തെളിഞ്ഞു....
"നീയൊക്കെ ഏതാണ്.. എവിടത്തുകാരാണ്, നിന്റെയൊക്കെ ഇടപാട് എന്താ ഒന്നും എനിക്കറിയണ്ട... മേലിൽ ഇമ്മാതിരി ചവറുകളുമായി ഈ കോളേജിന്റെ കോമ്പൗണ്ടിൽ കയറരുത്....ഞാനിവിടെന്ന് പഠിച്ചിറങ്ങുന്ന കാലത്തിനിടക്ക് ഇവിടെ നിന്റെയൊക്കെ തലവെട്ടം ഈ കാൽ മാത്രം അല്ല, കൈകൂടെ ഞാനെടുക്കും...."
അൻഷ് അവനെ നിലത്തേക്ക് തള്ളി ഇട്ടു....അവന്റെ രണ്ടുകാലും കൈയിലെടുത്തു... കണം കാലിൽ പിടി മുറുക്കി തിരിച്ചൊടിച്ചു... എല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് മനു കണ്ണുകൾ മൂടി...
കാലൊടിഞ്ഞ വേദനയിൽ അവൻ കൈകൊണ്ട് നിലത്ത് തുടരെ തുടരെ അടിച്ചു കരഞ്ഞു വിളിച്ചു....
.
.
.
പാന്റിന്റെ പോക്കറ്റിൽ നിന്നുമെടുത്ത സ്കാർഫിൽ അൻഷ് തന്റെ കൈയിലെ രക്തം വൃത്തിയായി തുടച്ചു,.. ആൽവിനുകൊടുത്ത തന്റെ ഹൂഡി വാങ്ങി ധരിച്ചുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി... പിന്നാലെ മനുവും... അവർക്ക് പുറകെ ഇറങ്ങിയ ആൽവിന്റെ കാലുകൾ ഭയന്ന് ഇടറുന്നുണ്ടായിരുന്നു...
"എടാ... ഇതൊക്കെ....എന്താ സംഭവം...."
നടക്കുന്നതിനിടയിൽ മനു ഇടയ്ക്കിടെ തിരിഞ്ഞ് ആ പഴയ ബിൽഡിംഗിലേക്ക് നോക്കി
"കുറച്ചുദിവസം മുമ്പ്.... ഒരുത്തിയുടെ കൈയിലെന്ന് എനിക്ക് mdma യുടെ ഒരു പാക്കറ്റ് കിട്ടി..... ഇതുപോലെ ഏതെങ്കിലും വതൂരികൾ ആവും അതിന്റെ പിന്നിലെന്ന് അറിയാമായിരുന്നു..... വലിച്ച് വലിച്ച് ബോധം പോയി പിന്നെ വലിക്കാൻ കാശില്ലാതെ ആകുമ്പോ
💬 Comments
View all comments