Chapter Title : ദേവാൻഷ് 5 [മഹി]
നീങ്ങിയതും മനു അവനെ പിടിച്ചുവച്ചു....
"മുങ്ങരുത്...."
"എടാ ഇവന്മാര് ഗുണ്ടകളാ.... ഗുണ്ടകൾ...."
അൻഷിന്റെ ഹൂഡിയും കൈയിൽ പിടിച്ചുനിന്ന് ആൽവിൻ വിറച്ചു...
"കൂട്ടികൊടുപ്പ്... കഞ്ചാവ്.. മയക്കുമരുന്ന്... Mdma.... വേറെ എന്തൊക്കെ ഇടപാട് ഉണ്ടെടാ നിനക്കൊക്കെ...."
അകത്തുള്ള മുഴുവൻ പേരെയും നോക്കി അൻഷ് അലറി.... താടിക്കാരിൽ ഒരാൾ അവനുനേരെ കൈ ഓങ്ങിയതും അൻഷ് ആ കൈ പിടിച്ചു തിരിച്ചൊടിച്ചു, കാലുയർത്തി അവന്റെ ചെവിക്കല്ല് നോക്കി തൊഴിച്ചു...അവൻ മറിഞ്ഞ് നിലത്തുകിടക്കുന്ന പെൺകുട്ടികളുടെ അടുത്തായി വീണു....
അവന്റെ കൂടെയുള്ളവൻ മുന്നോട്ട് ആഞ്ഞതും ദേവാൻഷ് നിന്ന നിൽപ്പിൽ ഉയർന്നു ചാടി അവന്റെ മുഖത്ത് ആഞ്ഞു ചവിട്ടി, അൻഷുമായി പിന്നോട്ട് മറിഞ്ഞുപോയ അവന്റെ പുറംതല നിലത്തു വന്നടിച്ചു, ബോധം മറഞ്ഞു
ഭയന്നു നിൽക്കുന്ന വിദ്യാർത്ഥികളിൽ ഒരുവന്റെ കോളറിൽ അൻഷ് പിടി മുറുക്കി അവന്റെ മുഖത്ത് ആഞ്ഞിടിച്ചു.... അടുത്ത് നിൽക്കുന്ന മറ്റൊരുവനെ കാലെത്തി ചവിട്ടി വീഴ്ത്തി....ചുണ്ടും മൂക്കും പൊട്ടി മുഖം വികൃതമാകുന്നതുവരെ അവൻ ഓരോന്നിനെയും മാറി മാറി ഇടിച്ചു...
"എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ...."
ഒരുത്തൻ കൈകൂപ്പി... അൻഷ് അവന്റെ കൂപ്പിയ രണ്ടു കൈയും പിടിച്ച് വെവ്വേറെ ദിശയിലേക്ക് തിരിച്ചൊടിച്ചു.... ഒടിഞ്ഞ കൈകളുമായി അവൻ അലറി കരഞ്ഞു, നിലത്ത് മുട്ടിൽ ഇരുന്നു.....
ഒന്നും കാണാൻ വയ്യാതെ ആൽവിൻ മനുവിന്റെ പുറത്ത് മുഖം അമർത്തി.... മനു നിന്ന നിൽപ്പിൽ കിതച്ചു..... ഇത്ര നാളും ഈ കോളേജ് ഭയന്നിരുന്ന ദക്ഷക് ഇത്രയും ക്രൂരമായി ആരെയും അടിച്ചിട്ടില്ലെന്ന് മനു ഓർത്തു...
"അളിയാ അൻഷേ... മതി അളിയാ...."മനു ദയനീയമായി പറഞ്ഞു....
"കുത്തികഴപ്പ്... ഇനി ഇമ്മാതിരി സാധനം കേറ്റാൻ തോന്നുമ്പോ ഇവനൊക്കെ ഇത് ഓർമ്മ
💬 Comments
View all comments