0%

Chapter Title : ദേവാൻഷ് 5 [മഹി]

Author : Kambikathakal Read All Parts 544

പെൺകുട്ടിയുമായി തന്റെ മുന്നിലൂടെ പോകുന്ന ദൃശ്യം അവൾ സങ്കല്പിച്ചു...പൊടുന്നനെ അവൾ തല കുടഞ്ഞു....

"അയ്യോ അത് വേണ്ട...... അവൻ വേറെ ആരെയും നോക്കണ്ട...."
ദക്ഷ മുഖം താഴ്ത്തി....
.
.
.
.

ആൽവിനും മനുവും ഡെസ്കിൽ കമിഴ്ന്നുകിടന്നു ചിരിച്ചു

"നിനക്ക് പ്രൊപ്പോസ് ചെയ്യാൻ വേറെ ആരെയും കിട്ടീലെ..."
ആൽവിൻ സ്വയം നെഞ്ചത്ത് അടിച്ച് ചിരിച്ചു....അൻഷ് ഇരുവരെയും നോക്കി പല്ല് ഞെരിച്ചു.... പട്ടികളോട് പറയണ്ടായിരുന്നു....

"അങ്ങനെ അല്ല അളിയാ....എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു അവളോട്... "

"ആ രാക്ഷസിയോടോ...."
ആൽവിൻ പിന്നെയും ചിരി തുടങ്ങിയതും മനു അവന്റെ വായപൊത്തി.. അൻഷ് പറയുന്നത് ശ്രദ്ധിച്ചു...

"ഈ love at first sight എന്നൊക്കെ പറയില്ലേ.... അതുപോലെ....അവളന്ന് പരിജയപ്പെടാൻ വന്നപ്പോഴും എനിക്ക് പ്രിയപ്പെട്ട ആരെയോ തിരികെ കിട്ടിയ ഒരു പ്രതീതി ആയിരുന്നു...കുറെ നാളിങ്ങനെ കളിയും ചിരിയുമായിട്ട് അവളുടെ പിന്നാലെ നടക്കാനായിരുന്നു പ്ലാൻ.... പക്ഷെ എന്തോ അവൾ അതൊക്കെയൊരു മോശം രീതിയിൽ എടുക്കുന്നു എന്നൊരു തോന്നൽ.....അതാ ഞാനെല്ലാം പെട്ടെന്ന് തുറന്നുപറഞ്ഞത്...."

ബാഗും ചുമലിലിട്ടുകൊണ്ട് അൻഷ് എഴുന്നേറ്റു....

"നീയിന്നും പോകുന്നുണ്ടോ.... ഹോസ്പിറ്റലിലേക്ക്....."... മനു സംശയത്തോടെ ചോദിച്ചു

"പോണം....നാളെ ഓപ്പറേഷനാണ്,... ഞാൻ രണ്ടുദിവസം കാണില്ലാട്ടോ.... എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ വിളിച്ചാമതി...."

അവരോടു യാത്ര പറഞ്ഞ് ദേവാൻഷ് ക്ലാസ്സ് റൂമിലെന്നും പുറത്തേക്ക് ഇറങ്ങി.... ഉച്ചഭക്ഷണം കഴിച്ചതിനുശേഷം കാന്റീനിലെന്ന് തിരികെ വന്ന അഭിരാമിയും ദക്ഷായണിയും അവനെ കണ്ടു...

"നീയിത് എവിടേക്കാ ഈ ഉച്ചക്ക് മുങ്ങുന്നത്...."... ബാഗും തൂക്കി വരുന്ന അൻഷിനെ കണ്ട് അഭിരാമി ചോദിച്ചു...

"Mind your business lady...."
അവൻ തമാശപോലെ പറഞ്ഞു, അഭിയുടെ

💬 Comments

View all comments