Chapter Title : ദേവാൻഷ് 5 [മഹി]
നെറ്റിയിലൊരു കുഞ്ഞു കൊട്ടും കൊടുത്തു, അവരെ മറികടന്നുപോയി....അറിയാതെപോലും ഒരുനോട്ടം തന്റെമേലെ വീണില്ലെന്ന് ഓർത്തതും ദക്ഷക്ക് ഉള്ളിൽ ചെറിയ വേദന തോന്നി...
"അൻഷ് എവിടേക്കാ ഈ ഉച്ചക്ക് പോകുന്നത്...."
അഭിരാമി മനുവിന്റെ അടുത്തേക്ക് വന്നു....
"ഹോസ്പിറ്റലിലേക്ക്...."
ആൽവിനാണ് മറുപടി പറഞ്ഞത്...
"അവനെന്തുപറ്റി?...."
"അവന്റെ പരിചയത്തിലെ ഏതോ ഒരു കുഞ്ഞ് S. A. T ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.... അവിടേക്ക് പോകുന്നതാ...."അവൻ അലസമായി പറഞ്ഞു...
"ഡീറ്റെയിൽ ആയിട്ട് പറയെടാ പൊട്ടാ...."
"അവനിപ്പോ താമസിക്കുന്ന ലോഡ്ജിലെ ആരുടെയോ കൊച്ചിന് ഹാർട്ടിലെ വാൾവിൽ എന്തോ പ്രോബ്ലം ആണ്.... അതിന്റെ ഓപ്പറേഷൻ നാളെയാ.... അവർക്ക് ബന്ധുക്കളോ സ്വന്തക്കാരോ ഒന്നുമില്ല....ഒരു സഹായത്തിനു കൂടെ ആരെങ്കിലും വേണമല്ലോ എന്നുകരുതി പോകുന്നതാ...."
ആൽവിൻ പറഞ്ഞു...
"അവനിന്നലെ സ്റ്റോറി ഇട്ടിരുന്ന ഫോട്ടോയിലെ കുട്ടിയാണോ...."
തലേന്ന് കണ്ട ഓർമ്മയിൽ ദക്ഷ പെട്ടെന്ന് ചോദിച്ചു....
"ആ അത് തന്നെ...."
.
.
.
ഉച്ചക്കുശേഷമുള്ള പീരിയഡിൽ ദക്ഷ ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു..... വീടെത്തിയിട്ടും, ബാത്‌റൂമിൽ കയറി ഒത്തിരി നേരം ഷവറിന്റെ കീഴിൽ നിന്നിട്ടും അവൾക്കൊരു സമാധാനം കിട്ടിയില്ല.... കുളിച്ചിറങ്ങി വസ്ത്രം മാറി ബെഡിൽ അവൾ മലർന്നു കിടന്നു കണ്ണുകൾ അടച്ചു....ദേവാൻഷിന്റെ രൂപം ഉള്ളിൽ തെളിഞ്ഞു.... ഏതോ പഴയ പുസ്തകത്തിന്റെ താളുകൾ കീറിമുറിച്ചു പുറത്തേക്കുവന്ന രാജകുമാരന്റേതുപോലെയുള്ള അവന്റെ കണ്ണുകൾ ദക്ഷയെ പ്രണയത്തോടെ ഉറ്റുനോക്കി....
അവൾ കൈയെത്തി ചാർജിലിട്ടിരുന്ന മൊബൈൽ എടുത്തു, ഇൻസ്റ്റാഗ്രാം തുറന്ന് ദേവാൻഷിന്റെ പ്രൊഫൈൽ ആകെമാനം പരിശോധിച്ചു.....അൻഷിന്റെ ഫോട്ടോസ് ഉള്ള ഓരോ പോസ്റ്റിന്റെ comment സെക്ഷനിലും പെൺകുട്ടികളുടെ ചാകരയാണ്... ഒരു കുട്ട kiss emojikal....കരഞ്ഞുമെഴുകി DM യിലേക്ക് ക്ഷണിക്കുന്ന ഒരുകൂട്ടം പെൺകുട്ടികൾ.... അതിൽ
💬 Comments
View all comments