0%

Chapter Title : ദേവാൻഷ് 5 [മഹി]

Author : Kambikathakal Read All Parts 546

ഒരുവളുടെ പ്രൊഫൈൽ ദക്ഷ പരിശോധിച്ചു....fake അക്കൗണ്ട് ആയിരുന്നില്ല....ഒറ്റ നോട്ടത്തിൽ പണക്കാരി എന്ന് തോന്നിക്കുന്ന ഒരു സുന്ദരി.... ദക്ഷ ദേഷ്യത്തോടെ back അടിച്ചു, വീണ്ടും അവന്റെ പ്രൊഫൈലിൽ എത്തി...

താഴേക്ക് താഴേക്ക് നീങ്ങി....captured by a stranger എന്ന ക്യാപ്ഷനോടെ ഷർട്ട്‌ ഇല്ലാതെ റിംഗിൽ നിൽക്കുന്ന അൻഷിന്റെ ഒരു ഫോട്ടോയിൽ അവളുടെ കണ്ണുകൾ ഉടക്കി.... ഉറച്ച പേശികൾ ഉയർന്നു വേറിട്ടു നിൽക്കുന്ന അവന്റെ ശരീരം,..വിയർത്തൊട്ടി നിൽക്കുന്ന ദേവാൻഷിന്റെ മുഖമാകെ രക്തമാണ്,... വലതുകൈ മുഴുവൻ പാമ്പിനെപോലെയുള്ള ഏതോ ജീവിയുടെ രൂപം പച്ചകുത്തിയിരിക്കുന്നു, അതും വ്യക്തമല്ല....അവന്റെ കണ്ണുകളിൽ ദക്ഷകിന്റെ കണ്ണുകളുടെ അതേ ക്രുദ്ധ ഭാവം.... അല്ല അതിനേക്കാൾ എത്രയോ മടങ്ങ് അധികം രൗദ്രം....

The devil is real.... ദക്ഷ പിറുപിറുത്തു
.
.
.

പിറ്റേന്ന് പതിവുപോലെ ദക്ഷ കോളേജിലെത്തി..... ദേവാൻഷ് വരില്ലെന്ന് അറിയാമായിരുന്നു, എന്നിട്ടും വെറുതെയെങ്കിലും മനുവിന്റെ അടുത്തേക്ക് നോക്കി... അവന്റെ അസാന്നിധ്യം തന്നിൽ നോവ് തീർക്കുന്നത് ദക്ഷായണി തിരിച്ചറിഞ്ഞു....

അടുത്ത ദിവസവും ഇതുതന്നെ ആവർത്തിച്ചു..... അവന്റെ മുഖമൊന്ന് കാണാൻ ദക്ഷയുടെ ഉള്ളം തുടിച്ചു....

"ഡേയ്... അൻഷ് ഇന്ന് വരില്ലേ...."
ദക്ഷ ചോദിച്ചതും ആൽവിന്റെ മുഖത്ത് വിഷാദം തങ്ങി

"ആ കുട്ടി... ആ കുട്ടി ഇന്നലെ വൈകിട്ട് മരിച്ചു...."

ഗുഹയിലെന്നപോലെ ആൽവിന്റെ ശബ്ദം ദക്ഷ കേട്ടു....അവൾ മുഖം പൊത്തി സീറ്റിലേക്ക് ഇരുന്നുപോയി.... നാവ് വഴങ്ങി തുടങ്ങാത്ത ഒരു കുഞ്ഞിന്റെ ചിരി വിലാപങ്ങളായി അവളുടെ ഉള്ളിൽ പതിഞ്ഞു.....

.
.

ഒരാഴ്ചക്കുശേഷം....

കോളേജ് ഗേറ്റിനുമുന്നിൽ arts day ബാന്നർ ഉയർന്നു....കോളേജ് ഓഡിറ്റോറിയത്തിലാണ് വേദി, പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ,അവസാനം പുറത്തിറങ്ങിയ ഒന്നുരണ്ട്

💬 Comments

View all comments