Chapter Title : ദേവാൻഷ് 5 [മഹി]
കഴിഞ്ഞാൽ സീനിയർ അശ്വിനും ദക്ഷയും ചേർന്നുള്ള duet ഡാൻസ് അനൗൺസ് ചെയ്യും....
അവിടേക്കുവന്ന അശ്വിൻ ഒരുങ്ങി നിൽക്കുന്ന ദക്ഷയുടെ ഭംഗി ആസ്വദിച്ചു നിന്നുപോയി.... ഒരു കറുത്ത നിറത്തിലെ ബോട്ട് നെക്ക് ടോപ്പും ജീൻസും ആയിരുന്നു ദക്ഷയുടെ വേഷം...പൂക്കളുടെ ദണ്ടുപോലെ മൃദുലമായ അവളുടെ വെളുത്ത കഴുത്തിന്റെ അഴകിലൂടെ കണ്ണുകൾ നീങ്ങി..ശ്വാസത്തിന്റെ ലയത്തിൽ ഉയർന്നുതാഴുന്ന വലിയ മാറിടങ്ങൾ കണ്ട് അവന്റെ ലിംഗമൊന്ന് ഉയർന്നു
"ദക്ഷ സുന്ദരി ആയിട്ടുണ്ടല്ലോ...."
അശ്വിൻ ചിരിയോടെ പറഞ്ഞതും ദക്ഷ അവനെയൊന്ന് ഇരുത്തി നോക്കി....
"അല്ല.. ഞാൻ... വെറുതെ പറഞ്ഞതാ...."
അവളുടെ ദേഷ്യത്തോടെയുള്ള നോട്ടത്തിൽ അവൻ പതറി....ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തല്ലുന്ന സ്വഭാവക്കാരിയാണ് ദക്ഷ.... കോളേജിലെ രാക്ഷസി
"ദക്ഷ...റെഡി അല്ലെ... അടുത്ത് നിങ്ങളുടെ പ്രോഗ്രാമാ..."
ദേവിക വന്ന് പറഞ്ഞതും ദക്ഷ എഴുന്നേറ്റു... അശ്വിന്റെ ഒപ്പം സ്റ്റേജിലേക്ക് കയറി....ദേവിക പ്രോഗ്രാം അനൗൺസ് ചെയ്തു വേദിയിൽ നിന്നിറങ്ങിയതും കർട്ടൺ ഉയർന്നു....dagabaaz re എന്ന ഗാനം ഓഡിറ്റോറിയത്തിലാകെ മുഴങ്ങി.... ഇരുവരും തികച്ചും മനോഹരമായിതന്നെ നൃത്തം ചെയ്തു....അവളുടെ ഉടലഴകിൽ കോളേജിലെ ആൺകുട്ടികൾ പലരും അസൂയയോടെ നോക്കി....സ്വർണത്തിൽ ശല്പി കടഞ്ഞെടുത്ത മദാലസയെപ്പോലെ അവൾ അവർക്കുമുന്നിൽ ചുവടുവച്ചു....
ഈ സമയം തങ്ങളുടെ ഫോണിലൊരു മെസ്സേജ് വന്നതുകണ്ട് പുറത്താകെ കറങ്ങി നടന്നിരുന്ന മനുവും ആൽവിനും ഓടിപ്പിടച്ച് സ്റ്റേജിന് പിന്നിലേക്ക് എത്തി.... അവിടെ മേക്കപ്പ് റൂമിലെ കസേരകളിലൊന്നിൽ ഇരിക്കുന്ന അൻഷിനെ കണ്ട് രണ്ടുപേരും അവന്റെ അടുത്തേക്ക് ഓടി.... ഇരുവരും ചേർന്ന് അവനെ പുണർന്നു......
"ഒരാഴ്ച നിന്നെ മിസ്സ് ചെയ്ത് അളിയാ...."
ആൽവിൻ അവന്റെ കവിളത്ത് പിടിച്ച് വലിച്ചു....
"I lost the kid...."
അവൻ ഇരുവരെയും നോക്കി വിറയാർന്ന അധരങ്ങളോടെ പറഞ്ഞു, പുഞ്ചിരിച്ചു.....നഷ്ടങ്ങൾ മാത്രം അറിഞ്ഞ ഒരുവന്റെ ചിരി,
അവർക്ക് മറുപടിയായി എന്തുപറയണം എന്നറിയില്ലായിരുന്നു....
"നിങ്ങൾ സ്റ്റേജിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ടാകണം.... അടുത്തത് എന്റെ പ്രോഗ്രാമാണ്...."
അടുത്തുള്ള മേശയിൽ വച്ചിരുന്ന വയലിൻ അൻഷ് കൈനീട്ടി എടുത്തു.... രണ്ടുപേരും അവനെ അന്തംവിട്ട് നോക്കി....
"നീ ആരാടാ....സർവ്വകലാവല്ലഭനോ..."
ആൽവിൻ അവന്റെ ചുമലിൽ പിടിച്ച് കുലുക്കി ചോദിച്ചു...ദേവാൻഷ് വെറുതെ ചിരിച്ചതേയുള്ളൂ...അവൻ വയലിനുമായി എഴുന്നേറ്റു ദക്ഷ കാണാതെ സ്റ്റേജിന് പിന്നിലെ ഇരുട്ടിലേക്ക് നീങ്ങി നിന്നു...... മനുവും
💬 Comments
View all comments