0%

Chapter Title : ദേവാൻഷ് 5 [മഹി]

Author : Kambikathakal Read All Parts 550

നടന്നിരുന്ന മനുവും ആൽവിനും ഓടിപ്പിടച്ച് സ്റ്റേജിന് പിന്നിലേക്ക് എത്തി.... അവിടെ മേക്കപ്പ് റൂമിലെ കസേരകളിലൊന്നിൽ ഇരിക്കുന്ന അൻഷിനെ കണ്ട് രണ്ടുപേരും അവന്റെ അടുത്തേക്ക് ഓടി.... ഇരുവരും ചേർന്ന് അവനെ പുണർന്നു......

"ഒരാഴ്ച നിന്നെ മിസ്സ്‌ ചെയ്ത് അളിയാ...."
ആൽവിൻ അവന്റെ കവിളത്ത് പിടിച്ച് വലിച്ചു....

"I lost the kid...."
അവൻ ഇരുവരെയും നോക്കി വിറയാർന്ന അധരങ്ങളോടെ പറഞ്ഞു, പുഞ്ചിരിച്ചു.....നഷ്ടങ്ങൾ മാത്രം അറിഞ്ഞ ഒരുവന്റെ ചിരി,

അവർക്ക് മറുപടിയായി എന്തുപറയണം എന്നറിയില്ലായിരുന്നു....

"നിങ്ങൾ സ്റ്റേജിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ടാകണം.... അടുത്തത് എന്റെ പ്രോഗ്രാമാണ്...."
അടുത്തുള്ള മേശയിൽ വച്ചിരുന്ന വയലിൻ അൻഷ് കൈനീട്ടി എടുത്തു.... രണ്ടുപേരും അവനെ അന്തംവിട്ട് നോക്കി....

"നീ ആരാടാ....സർവ്വകലാവല്ലഭനോ..."
ആൽവിൻ അവന്റെ ചുമലിൽ പിടിച്ച് കുലുക്കി ചോദിച്ചു...ദേവാൻഷ് വെറുതെ ചിരിച്ചതേയുള്ളൂ...അവൻ വയലിനുമായി എഴുന്നേറ്റു ദക്ഷ കാണാതെ സ്റ്റേജിന് പിന്നിലെ ഇരുട്ടിലേക്ക് നീങ്ങി നിന്നു...... മനുവും ആൽവിനും ഓഡിറ്റോറിയത്തിലേക്ക് കയറി.... മൂന്നാമത്തെ നിരയിലെ കസേരകളിലൊന്നിൽ ഇരുന്ന് ദക്ഷയുടെ ഡാൻസ് വീഡിയോ എടുക്കുന്ന അഭിരാമിയുടെ അടുത്തായി ഇരുവരും സ്ഥലം കണ്ടെത്തി....

"രണ്ടും എവിടെ തെണ്ടി നടക്കുകയായിരുന്നു...."
ഓടിപ്പിടച്ചുവന്ന ഇരുവരെയും കണ്ട് അഭിരാമി ആരാഞ്ഞു.....

"പുറത്ത്.... അടുത്തത് അൻഷിന്റെ പ്രോഗ്രാം ആണ്‌... കാണാൻ കയറിയതാ...."മനു കിതപ്പോടെ പറഞ്ഞു

"അവൻ വന്നോ...."

"വന്നു.... "

അപ്പോഴേക്കും ദക്ഷയുടെ ഡാൻസ് അവസാനിച്ചു, കർട്ടൺ താഴ്ന്നു....സ്റ്റേജിലെന്ന് ഇറങ്ങിയ ദക്ഷയും അശ്വിനും മേക്കപ്പ് റൂമിലെത്തി വെള്ളം കുടിച്ചു....അവളുടെ മുഖമാകെ വിയർപ്പുതുള്ളികൾ സ്ഥാനം പിടിച്ചിരുന്നു....

"ദക്ഷാ...."
അശ്വിൻ അവളുടെ അടുത്തേക്ക് വന്നു...

"ഉം എന്താ...."
കൈയിലിരുന്ന വെള്ളത്തിന്റെ ഒഴിഞ്ഞ കുപ്പി ദൂരേക്ക് എറിഞ്ഞുകൊണ്ട് ദക്ഷ അവനെ

💬 Comments

View all comments