Chapter Title : ദേവാൻഷ് 5 [മഹി]
നോക്കി...
"ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു...."
അവൻ ചെറിയ സങ്കോചത്തോടെ മുഖവരയിട്ടു.....
പെട്ടെന്ന് പ്രിയപെട്ട ആരുടെയോ സാമിപ്യം തിരിച്ചറിഞ്ഞതും ദക്ഷയുടെ ഹൃദയം ഉയർന്ന താളത്തിൽ മിടിച്ചു.... അവൾ വെപ്രാളത്തോടെ ചുറ്റും ആരെയോ തിരഞ്ഞു...
"ദക്ഷ ആരെയാ നോക്കുന്നത്...."
"മിണ്ടാതെ നിക്കെടാ...."
ഉയർന്നുമിടിക്കുന്ന നെഞ്ചിൽ കൈവച്ചുകൊണ്ട് അവൾ പുറത്തിറങ്ങി ചുറ്റും തിരഞ്ഞു....
"ദചൂസേ... പൊളിച്ചടുക്കി...."
അഭിരാമി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു... അപ്പോഴും ആകണ്ണുകൾ ആരെയോ തേടി അലയുകയായിരുന്നു
.
.
ദേവിക സ്റ്റേജിലേക്ക് കയറി, ഓഡിറ്റോറിയത്തിൽ നിറഞ്ഞിരിക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നോക്കി
"Guys....Now, we have a special treat for you.... Are you ready?...."
അവൾ മൈക്കിലൂടെ ഉച്ചത്തിൽ ചോദിച്ചു....പിന്നാലെ വിദ്യാർത്ഥികളുടെ ഒരാരവം അവിടെയാകെ മുഴങ്ങി....
"They say music speaks what words cannot. And tonight, the violin becomes the voice of emotion. Get ready to be transported into a world of rhythm, passion, and grace. Presenting to you, the one and only ദേവാൻഷ് ഹർഷവർദ്ധൻ....."
അൻഷിന്റെ പേര് കേട്ട് സ്റ്റേജിന്റെ പിന്നിൽ അഭിരാമിയുടെ ഒപ്പം നിന്ന ദക്ഷായണി ഞെട്ടി....വഴിയിൽ നിന്ന അശ്വിനെ തള്ളിമാറ്റിക്കൊണ്ട് അവൾ സ്റ്റേജിന് പിന്നിലേക്ക് ഓടിക്കയറി....മറ്റൊരു അവസരത്തിൽ തുറന്നുപറയാം എന്ന ചിന്തയോടെ അശ്വിൻ തിരിഞ്ഞു നടന്നു....
വേദിയിൽ ദേവികയുടെ ഒപ്പം നിൽക്കുന്ന ദേവാൻഷിനെ കണ്ട് ദക്ഷയുടെ ശരീരമാകെ കുളിരുകോരി.... പർപ്പിൾ നിറത്തിലെ ഹൂഡിയും ബാഗി ജീൻസുമാണ് വേഷം... ഒരു കൈയിൽ വയലിനും മറ്റേ കൈയിൽ വയലിൻ ബോയുമായി
💬 Comments
View all comments