0%

Chapter Title : ദേവാൻഷ് 5 [മഹി]

Author : Kambikathakal Read All Parts 552

ദേവാൻഷ് കണ്ണുകൾ അടച്ചു സദസിനുമുന്നിൽ തലകുനിച്ചു....ദേവിക പിന്നോക്കം നീങ്ങിയതും param sundari പാട്ടിന്റെ bgm അവിടെയാകെ മുഴങ്ങി....കളർ ലൈറ്റുകൾ മിന്നി തെളിഞ്ഞു...

ആ പ്രോഗ്രാം ആഘോഷത്തിന്റെ മറ്റൊരു മാസ്മരിക തലത്തിലേക്ക് ഉയർന്ന മനോഹരനിമിഷമായിരുന്നു അത്....ചുമലിലേക്ക് ചേർത്തുവച്ച വയലിനിൽ ദേവാൻഷ് മാന്ത്രികത തീർത്തു....എങ്ങും ആർപ്പുവിളികൾ ഉയർന്നു.... വയലിൻ കമ്പികളിൽ അവന്റെ ഇടതുകൈവിരലുകളും വലതു കൈയിലെ ബോയും താളത്തിൽ മന്ത്രമായി ഓടിനടന്നു... നൈക്കിന്റെ ഷൂസ് അണിഞ്ഞ കാലുകൾ സംഗീതത്തിനൊത്ത് താളംചവിട്ടി....

ഇരുവശത്തും തൂക്കിയിരുന്ന ലൈന്രയുടെ സ്പീക്കറുകളിലൂടെ പലപല പാട്ടുകളുടെ bgm മാറി മാറി ഒഴുകിയെത്തി....ഓരോ പാട്ടിനും അത്രയും മനോഹരമായി അൻഷ് വയലിൻ cover ചെയ്തു...

അവന്റെ പെർഫോമൻസ് കണ്ട് ദക്ഷയുടെ ഹൃദയത്തിൽ എന്തോ വിങ്ങിനീറി, അവൾ കരഞ്ഞുപോകും എന്നൊരു അവസ്ഥയിൽ എത്തിയിരുന്നു....ഒരാഴ്ചയായി സമാധാനം ഇല്ലാതെ അവനെയൊന്ന് കാണാനായി കാത്തിരിക്കുകയാണ്.....ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം അനുഭവിച്ച ഒരുവനോടുള്ള സിംപതിയാണോ, ഇത്രയും സൗന്ദര്യവാനായ ഒരുവനോടുള്ള അട്ട്രാക്ഷൻ ആണോ, ഒന്നുമറിയില്ല.... അയാൾ തന്റെ ആത്മാവിന്റെ ഭാഗമാണ് എന്ന സത്യം അവൾ ഇതിനോടകം തന്റെ ഹൃദയത്തോട് തുറന്നു പറഞ്ഞുകഴിഞ്ഞിരുന്നു......

അരമണിക്കൂർ നീണ്ടുനിന്ന ദേവാൻഷിന്റെ violin chain song അവസാനിച്ചു, എങ്ങും നിശബ്ദത നിറഞ്ഞു....സംഗീതത്തിന്റെ ലഹരിയിലായിരുന്ന പലരും വായന നിർത്തല്ലേ എന്ന് ആർത്തുവിളിച്ചു....ഒരു പാട്ടുകൂടെ വായിക്കണം എന്നായി പെൺകുട്ടികൾ.... ദേവാൻഷ് തനിക്കുവേണ്ടി ആർപ്പുവിളിക്കുന്ന സകലരെയും നോക്കി പരിഹാസത്തോടെ ചിരിച്ചു.... ഡൽഹിയിലെ ഗലി താലിബാർ തെരുവിന്റെ വീഥികളിൽ തനിക്കുവേണ്ടി ആർപ്പുവിളിക്കുന്ന പതിനായിരങ്ങൾക്കുമുമ്പിൽ ഇതൊന്നുമല്ല....തന്റെ ശരീരം കൊതിച്ച നൂറുകണക്കിന് പെൺകുട്ടികൾക്കുമുന്നിൽ ഇവരൊന്നുമല്ല...

അവൻ സാവധാനം നടന്ന് സ്റ്റേജിന്റെ ഏറ്റവും ഓരത്തുവന്നു നിന്നു, bow പിടിച്ചിരുന്ന വലതുകൈ മുകളിലേക്ക് ഉയർത്തി....പിന്നാലെ വിദ്യാ സാഗറിന്റെ

💬 Comments

View all comments