0%

Chapter Title : ദേവാൻഷ് 5 [മഹി]

Author : Kambikathakal Read All Parts 553

raara venu എന്ന ഗാനത്തിന്റെ bgm വലിയ ശബ്ദത്തിൽ എങ്ങും അലയടിച്ചു....കളർ ലൈറ്റുകൾ മാറി മാറി തെളിഞ്ഞു....രോമാഞ്ചം കയറി മനുവും ആൽവിനും എഴുന്നേറ്റ് അലറി വിളിച്ചു, എങ്ങും ആർപ്പുവിളികൾ ഉയർന്നു....പിള്ളേരെല്ലാം എഴുന്നേറ്റ് തുള്ളി.... ചുണ്ടുകളിൽ അണിയിച്ച പുഞ്ചിരിയോടെ ദേവാൻഷ് വയലിനിലൂടെ തന്റെ മാന്ത്രികത ഒരുതവണകൂടെ ഒഴുക്കിവിട്ടു......

മ്യൂസിക് അവസാനിച്ചതും അൻഷ് എല്ലാവരെയും കൈവീശി കാണിച്ചു പിന്നോക്കം നീങ്ങി.... ചെറിയൊരു പ്രശംസ അറിയിക്കുന്നതിനുവേണ്ടി ദേവിക അവനെ തടഞ്ഞെങ്കിലും അൻഷ് അവളുടെ കൈതട്ടി മാറ്റി സ്റ്റേജിന് പിന്നിലേക്ക് ഇറങ്ങി....അവിടെ അവനെ കാത്ത് ദക്ഷായണി നിൽപ്പുണ്ടായിരുന്നു....അൻഷ് അവളുടെ മുഖത്തേക്ക് അല്പസമയം ഇമവെട്ടാതെ നോക്കി നിന്നു, ശേഷം കൈയിലിരുന്ന വയലിൻ സുരക്ഷിതമായി കേസിൽ വച്ചുമൂടി, കൈയിലെടുത്തു, അവളെ മറികടന്നുപോകാൻ തുടങ്ങിയതും ദക്ഷ അവന്റെ കൈതണ്ടയിൽ പിടിച്ചു....അവന്റെ മിഴികൾ ദക്ഷയുടെ മുഖത്താകെ അലഞ്ഞു.... അവളുടെ വലിയ കണ്ണുകൾ.... ആരെയും ആകർഷിക്കുന്ന മൂക്കിലെ മൂക്കുത്തി... ചായം പുരട്ടിയ ചുണ്ടുകൾ...അങ്ങനെ ഓരോന്നിലും ആദ്യമായി കാണുന്നതുപോലെ

അൻഷ് പൊടുന്നനെ തല കുടഞ്ഞു... അവളുടെ കൈ ബലമായി വേർപെടുത്തി....

"അൻഷ് എനിക്ക് സംസാരിക്കണം..."ദക്ഷ പറഞ്ഞു

"Just leave me alone..."
അവൻ പെട്ടെന്ന് ശബ്ദമുയർത്തി...ദക്ഷ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.... അതേ കണ്ണുകൾ.... ക്രോധവും വന്യതയും രക്തമായി നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന വേട്ടക്കാരന്റെ കണ്ണുകൾ....അവന്റെ insta പ്രൊഫൈലിൽ കണ്ട രക്തത്തിൽ മുങ്ങി നിൽക്കുന്ന രൂപവും തന്റെ മുന്നിൽ ഈ നിമിഷം നിൽക്കുന്ന അൻഷിന്റെ രൂപവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല....അവൻ പൊട്ടിതെറിക്കാൻ തുടിക്കുന്ന ഒരു cyclonite ആണെന്ന് അവൾക്ക് തോന്നി...

ദക്ഷ പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് മുഖം പൊത്തി...

💬 Comments

View all comments