Chapter Title : ദേവാൻഷ് 5 [മഹി]
അവനെ തന്നിലേക്ക് ചുറ്റിപിടിച്ചു....അൻഷ് ഞെട്ടിപ്പോയി.... അവളുടെ ആ ഒരു നീക്കം തീർത്തും അപ്രതീക്ഷിതമായിരുന്നു.... കെട്ടിപ്പിടിച്ചു നിൽക്കുന്ന അൻഷിനെയും ദക്ഷയെയും കണ്ട് അൻഷിനെ തേടി അവിടേക്ക് വന്ന മനുവും ആൽവിനും പിന്നോക്കം വലിഞ്ഞു....
"ഐ... ഐണു എന്താ... എന്തുപറ്റി...."അൻഷ് സാവധാനം അവളുടെ ചുമലിലൂടെ കൈചുറ്റി....അവന്റെ കണ്ണുകളിലെ ഭാവം മാറി കൊച്ചു കുഞ്ഞിനോടെന്നപോലെ വാത്സല്യം നിറഞ്ഞു...
"ഞാൻ.... ഒക്കെ നുണ പറഞ്ഞതാ.....ഫീലിംഗ്സ് ഇല്ലെന്ന് പറഞ്ഞതും നുണയാ....ആദ്യത്തെ ദിവസം എന്തോ ഭയങ്കര അസൂയ തോന്നി നിന്നെ കണ്ടപ്പോ, അതാ മനുവിന്റെ പേരും പറഞ്ഞ് നിന്നെ അന്ന് ചവിട്ടിയത്.... പിന്നെ ഷൂ ഒക്കെ കെട്ടിത്തന്നപ്പോഴും എന്തോ തോന്നിയതാ....അതൊക്കെ പ്രേമം ആണോ എന്നൊന്നും അറിയില്ല..... പിന്നെ ദക്ഷക് നിന്നെ ഇടിക്കും എന്ന് പറഞ്ഞപ്പോ പേടി തോന്നി അതാ അന്ന് ഞാൻ ഫോൺ വിളിച്ചത്, നീ കാൾ എടുത്തില്ല...അതും ഇഷ്ടംകൊണ്ട് ആയിരുന്നോ എന്നറിയില്ല.... പക്ഷെ ഇപ്പൊ എനിക്ക് ഇഷ്ടവാ.... കഴിഞ്ഞ ഒരാഴ്ച്ച കാണാതെ വന്നപ്പോ എനിക്കൊത്തിരി വിഷമം തോന്നി...."
അവളങ്ങനെ എണ്ണിപെറുക്കി പറയുകയാണ്... അൻഷ് മുഖം ഉയർത്തിയതും ദൂരെ തങ്ങളെ നോക്കി കൈകെട്ടി നിൽക്കുന്ന അഭിരാമിയെ അവൻ കണ്ടു...നടക്കട്ടെ നടക്കട്ടെ എന്ന അർത്ഥത്തിൽ അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു...
"ചവിട്ടുന്നത് പ്രേമം ആണോ എന്ന് എനിക്കും സംശയമുണ്ട്......."
അവൻ ചിരി അടക്കിപിടിച്ചു....
"പോടാ തെണ്ടി....."അവൾ കൂർപ്പിച്ച് നോക്കി അവനിൽ നിന്നും അകന്നുമാറി...
അൻഷ് അവളുടെ വലതുകൈ കവർന്നു, തന്റെ കൈകളിൽ പൊതിഞ്ഞുപിടിച്ചുകൊണ്ട് ആ മുഖത്തേക്ക് നോക്കി....
"അവള് പോയി ഐണു... ആ കുഞ്ഞ് പോയി...."... അവന്റെ ശബ്ദം നിസ്സഹായതയുടെ ജലാശയങ്ങളിൽ മുങ്ങിതാഴ്ന്നു....
"പോട്ടെ... വിധി... അതാവും...."
💬 Comments
View all comments