Chapter Title : ദേവാൻഷ് 5 [മഹി]
അവൾക്ക് മറ്റെന്തുപറഞ്ഞ് അവനെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു.... എരിയുന്ന ആത്മാവിന്റെ താപത്തിൽ അൻഷിന്റെ ഉള്ളംകൈലിരുന്ന അവളുടെ കൈത്തടം വെന്തുരുകി..... ....
അടുത്ത പ്രോഗ്രാമിനുള്ള കുട്ടികൾ മേക്കപ്പ് റൂമിലേക്ക് എത്തിയതും അൻഷ് അവളുടെ കൈവിട്ടു പുറത്തേക്ക് ഇറങ്ങി.....
"പെർഫോമൻസ് അടിപൊളി ആയിരുന്നു കേട്ടോ...."
വന്ന ജൂനിയർ പെൺകുട്ടികളിൽ ഒരാൾ അൻഷിനോട് വിളിച്ചുപറഞ്ഞൂ.... മറുപടിയായി അവൻ കൈയെടുത്തു കാണിച്ചു, മുന്നോട്ട് നടന്നു...
"നിങ്ങൾ couples ആണോ...."
അതേ പെൺകുട്ടി ദക്ഷയോടായി ചോദിച്ചു....
"അതെ...."അല്പം അഹംഭാവത്തോടെ ദക്ഷ പറഞ്ഞൂ
"രണ്ടുപേരും നല്ല മാച്ചാ..."
"Thanks...."
അവരെനോക്കി വെറുതെയൊന്ന് ചിരിച്ചുകൊണ്ട് അൻഷിന്റെ പുറകെ ദക്ഷായണിയും പുറത്തേക്ക് ഇറങ്ങി....പക്ഷെ പുറത്തെങ്ങും അവനെ കണ്ടില്ല....
Arts day പ്രോഗ്രാം അതിന്റെ വഴിക്ക് തുടർന്നു....
.
.
.
സമയം വൈകുന്നേരം മൂന്നുമണിയോട് അടുത്തിരുന്നു.... ദേവാൻഷ് മനുവിനെയും ആൽവിനെയും കൂട്ടി കോളേജിന് പിൻവശത്തെ കപ്പിൾസ് ഏരിയയിലേക്ക് ഇറങ്ങി....
കോളേജിന്റെ മൂന്നുവശങ്ങൾ മെയിൻ റോഡും, ഗ്രൗണ്ടും, പാർക്കിംഗ് ഏരിയയുമാണ്.... പിന്നെയുഉള്ളത് ചെമ്പകമരം വളർന്നു പന്തലിച്ചുനിൽക്കുന്ന ഈ കപ്പിൾസ് ഏരിയ.... പിൻവശത്തുകൂടെ വീണ്ടും പുറത്തേക്ക് ഇറങ്ങിയാൽ ആൾപൊക്കത്തിൽ വളർന്ന കാടും ചെടികളും....മുന്നൂറ് മീറ്ററോളം നടന്നാൽ പഴയ കോളേജ് ബിൽഡിംഗിൽ എത്താം...... ആരും തിരിഞ്ഞുനോക്കാതെ അതിന്റെ മേൾക്കൂര ഏറെയും പൊളിഞ്ഞുപോയിരുന്നു ...
"എന്താ അളിയാ കാര്യം...."
ആൽവിനാണ്... വെയിൽ അടിക്കാതിരിക്കാൻ പുറംകൈയാൽ മുഖം മറച്ചുകൊണ്ട് അവൻ അൻഷ് നടക്കുന്ന വഴിയേ നടന്നു....
"ഞാൻ ആകെ പ്രാന്ത് പിടിച്ച് നിക്കുവാ.... ആരെയെങ്കിലും പിടിച്ച് ഇടിക്കണം...."..അൻഷ് കൈ ചുരുട്ടി മുറുക്കി
"നിനക്ക് വയ്യേ അളിയാ...."... മനു വിളറിയ മുഖത്തോടെ അവനെ നോക്കി.... നാലഞ്ചുദിവസങ്ങളായി തടിക്ക് വലിയ
💬 Comments
View all comments