Chapter Title : ദേവാൻഷ് 6 [മഹി]
ഡ്രാഗണിന്റെ ചിത്രം അഭിരാമി തിരിച്ചും മറിച്ചും നോക്കി.... ദക്ഷക്ക് ചൊറിഞ്ഞുകയറുന്നുണ്ടായിരുന്നു.... അവളുടെ അമ്മൂമ്മേടെ ഒരു ടാറ്റൂ....
"പാമ്പ് അല്ല ചൈനീസ് ഡ്രാഗൺ.... ബാംഗ്ലൂർ പോയ സമയത്ത് ഒരു നാടോടി ചെയ്തുതന്നതാ...."
"ആഹ്‌ണോ.... എത്ര രൂപയായി...."
"രൂപയോ....നാലഞ്ചുപേരുടെ നട്ടെല്ലാണ് ഈ ചിത്രത്തിന്റെ വില....."
അഭിരാമിയെ നോക്കി ചിരിയോടെ അൻഷ് പറഞ്ഞു... അഭിരാമിക്ക് കാര്യം മനസ്സിലായില്ലെങ്കിലും മനു ആൽവിനെ നോക്കി തലയാട്ടി.....പെട്ടെന്ന് ദക്ഷ എഴുന്നേറ്റു ഡെസ്കിൽ ഉറക്കെ അടിച്ചു, ക്ലാസ്സിന് പുറത്തേക്ക് പോയി....
"ഇവൾക്കിത് എന്തുപറ്റി...."
ദക്ഷ പോയ വഴിയേ നോക്കി അഭിരാമി ചോദിച്ചതും അൻഷ് തിരിഞ്ഞ് മനുവിനെയും ആൾവിനെയും നോക്കി കണ്ണുരുട്ടി... രണ്ടുപേരും കൈകൂപ്പി... അൻഷ് എഴുന്നേറ്റു ദക്ഷയുടെ പിന്നാലെ ഓടി....
.
.
.
ദേവാൻഷിന്റെ കാലൊച്ച കേട്ട് ചെമ്പകമരച്ചുവട്ടിൽ നിന്ന ദക്ഷയുടെ മുഖം വീർത്തു....പ്രഭാതത്തിന്റെ വെയിൽ കിരണങ്ങൾ തട്ടി അവളുടെ ചുവന്ന മുഖം ഇന്ദുമതിയെപ്പോലെ തിളങ്ങി....വൈകാതെ രണ്ട് കരുത്തുറ്റ കൈകൾ ദക്ഷയെ പിന്നിൽ നിന്നും ചുറ്റിപിടിച്ചു,.. ഉദരത്തിൽ അമർന്ന അവന്റെ കൈകളുടെ ചൂടിൽ അവൾ കിതച്ചു,.. കുതറി മാറാൻ ശ്രമിച്ചു...
"വിഡ്രാ പട്ടി...."
വയറിൽ അമർന്ന അവന്റെ കൈയ്യുടെ പുറം ഭാഗത്ത് ദക്ഷയുടെ നഖം ആഴ്ന്നു... അൻഷ് ഒന്ന് എരിവ് വലിച്ചു അവളുടെ ചുമലിലേക്ക് മുഖം അമർത്തി...
"നോവുന്നു ഐണു..."
രഹസ്യംപോലെ ഒരു സ്വരം... ദക്ഷ പിടഞ്ഞുകൊണ്ട് അവന്റെ കൈയിലേക്ക് നോക്കി... നഖത്തിന്റെ ആകൃതിയിൽ ചുവന്ന പാടുകൾ....
"നോവട്ടെ... കാര്യമായിപ്പോയി..."
"എന്തിനാ ഇത്ര ദേഷ്യം...."
അവൻ അവളെയും കൊണ്ട് ചെമ്പകത്തിന്റെ വലിയ വേരുകളിലൊന്നിൽ ഇരുന്നു... ഉരുണ്ടു മൃദുലമായ തന്റെ പിൻ ഭാഗം അവന്റെ മടിയിൽ അമർന്നതും
💬 Comments
View all comments