0%

Chapter Title : ദേവാൻഷ് 6 [മഹി]

Author : Kambikathakal Read All Parts 484

ദക്ഷ അവനെ കൂർപ്പിച്ചു നോക്കി....

"ഞാനെന്ത് ചെയ്യാനാ....ഹിന്ദി നടന്മാരുടെ മുഖഛായ ഉള്ളത് എന്റെ കുറ്റമാണോ....".. അൻഷ് നിഷ്കളങ്കനായി

"ഉവ്വ... കണ്ടേച്ചാലും മതി.... ഏവളെയെങ്കിലും നോക്കുന്നത് കണ്ടാൽ 123 പറഞ്ഞിട്ട് മുഖത്തിന്റെ ഛായ മാറ്റും ഞാൻ".. ദക്ഷ ഭീഷണിപ്പെടുത്തിയതും അവൻ തൊഴുതു കാണിച്ചു...

ദക്ഷായണിയോട് കൊഞ്ചികുഴഞ്ഞ് കോളേജിലേക്ക് നടന്നുവരുന്ന ദേവാൻഷിനെ ദക്ഷക് നോക്കി നിന്നു.... കഴിഞ്ഞ ദിവസം മുതൽ അവൻ വീണ്ടും കോളേജിൽ വന്നുതുടങ്ങിയിട്ടുണ്ട്....

"ദക്ഷയും അവനുമായിട്ട് എന്തോ ചുറ്റിക്കളി ഉണ്ടെന്നാ കോളേജിൽ പരക്കെ ഉള്ളൊരു സംസാരം....".. ഒരുത്തൻ ദക്ഷകിന്റെ ചെവിയിൽ ഓതികൊടുത്തു

"മൈര് എന്തേലും കാണിക്കട്ടെ...."
അവൻ ക്ലാസ്സിലേക്ക് കയറിപോയി....

ദക്ഷയും അൻഷും ക്ലാസ്സിൽ കയറി,.... മനുവും ആൽവിനും അൻഷിനെ കണ്ട് കൈ കാണിച്ചു...
"അളിയാ....ഇന്ന് വന്ന് കയറിയതുമുതൽ ഞങ്ങൾക്ക് ശ്വസ്ഥതയില്ല.... എത്ര പെണ്ണുങ്ങളാടാ നിന്റെ നമ്പർ ചോദിച്ചു വരുന്നത്...."
മനു നിന്ന് കുളിരുകോരി

"നീ സിംഗിൾ ആണോ എന്നാ എല്ലാവർക്കും അറിയേണ്ടത്... ഒരു ഗുമ്മിന് സിംഗിൾ ആണെന്ന് ഞാനങ്ങു തട്ടി വിട്ടു... ചോദിച്ച എല്ലാവർക്കും നമ്പറും കൊടുത്തിട്ടുണ്ട്...."

"ഏഹ്ഹ്......"
ആൽവിൻ പറഞ്ഞതും അൻഷ് തല ചരിച്ചു ദയനീയമായി ദക്ഷയെ നോക്കി....അവിടെ ആൽവിനെ കൊല്ലാനുള്ള കലിയോടെ അവൾ നിന്ന് കത്തുകയാണ്.... സമാധാനിപ്പിക്കാൻ തിരിഞ്ഞ അൻഷിന് കിട്ടി ആദ്യത്തെ ചവിട്ട്....പിന്നാലെ ആൽവിന്റെ കരണത്ത്, മനുവിന്റെ മൂക്കിൽ....

ക്ലാസ്സിലേക്ക് വന്ന അഭിരാമി ഇഞ്ചി കടിച്ച കുരങ്ങന്മാരെപ്പോലെ ഇരിക്കുന്ന മൂവരെയും നോക്കി... അൻഷിന്റെ കൈയിൽ പച്ചകുത്തിയിരിക്കുന്നത് ആദ്യമായി കണ്ട അഭിരാമി കണ്ണു മിഴിച്ചു....

"ഇതെപ്പോ കുത്തിയതാടാ...."
അവൾ അവന്റെ ബലിഷ്ടമായ കൈപിടിച്ചുയർത്തി....

"കുറെ ആയി..."

"ഇതെന്താ പാമ്പ് ആണോ...."
അൻഷിന്റെ കൈയിലെ

💬 Comments

View all comments