Chapter Title : ദേവാൻഷ് 6 [മഹി]
അൻഷ് വീട് പൂട്ടി... കോളേജിലേക്കുള്ള യാത്രയിൽ E. V യിൽ ദക്ഷയുടെ പിന്നിൽ ഇരിക്കുന്ന സമയം അൻഷ് തുടർന്നു...
"പ്ലസ് ഒൺ പ്ലസ് ടു കാലം ആരംഭിച്ചു.... സ്കൂളിന്റെ അടുത്ത് ഉള്ളൊരു പാർക്കിലാണ് ആദ്യമായി ഞാൻ ശാലിനിയെ കാണുന്നത്.... ഹോസ്പിറ്റലിൽ നിന്നും അസ്തമയം ആസ്വദിക്കാൻ വരുന്നൊരു പെൺകുട്ടി.... ശിരസിൽ ഒരിറ്റുമുടിപോലും ഇല്ലാത്ത, മാറുകൾ മുറിച്ചുമാറ്റപ്പെട്ട ഒരു പാവം പെൺകുട്ടി......ഞങ്ങൾ സംസാരിച്ചു...മരണത്തെ കാത്ത് കഴിയുകയാണെന്ന് എന്നോട് പറഞ്ഞു,.... പരസ്പരം കേട്ടിരുന്നു....അവൾക്ക് മരിക്കുന്നതിന് മുമ്പ് രണ്ട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.... ഒന്ന് പ്രണയിക്കണം... രണ്ട്!!!"
ബാക്കി പറയാൻ അൻഷിനു മടി തോന്നി... ദക്ഷ മിററിലൂടെ അവനെ നോക്കി... മുഖത്ത് എന്തോ ഒരു വൈക്ലബ്യം...
"രണ്ടാമത്തെ പറയണ്ട.... നീ കഥ ബാക്കി പറയ്...."
"മ്മ്ഹ്....ഞങ്ങൾ പ്രണയിച്ചു.... ഒരു കോൺട്രാക്ട് പ്രണയം....മരിക്കുന്നതുവരെ അവൾ പറയുന്നതെല്ലാം കേട്ടിരിക്കണം.....
ആളൊരു നല്ല സാഹിത്യകാരി ആയിരുന്നു....ഇതിനിടയിൽ ഞാൻ വയലിൻ പഠിക്കാൻ ചേർന്നു....പ്ലസ് ടു കഴിഞ്ഞ് ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് അഡ്മിഷനെടുത്തു....അങ്ങനെ അങ്ങനെ....ഒരു വർഷം മുമ്പ് ശാലിനി പോയി.... നേർത്ത പുഞ്ചിരിയോടെ എന്റെ കൈകളിൽ കിടന്നുകൊണ്ട് എന്നെന്നേക്കുമായി അവളുടെ കണ്ണുകൾ അടഞ്ഞു..."
.
.
.
.
രാക്ഷസി എന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ദക്ഷായണിയുടെ ഒപ്പം ഇലക്ട്രിക് സ്കൂട്ടറിൽ വന്നിറങ്ങുന്ന ദേവാൻഷിനെ കോളേജിൽ എല്ലാവരും അത്ഭുതത്തോടെ നോക്കി.... Arts ഡേക്ക് അൻഷിന്റെ പ്രകടനം കണ്ട സകലർക്കും അവന്റെ മുഖം ഇന്ന് പരിചിതമാണ്....ശരീരത്തിലെ ഉറച്ച പേശികൾ തിരിച്ചറിയുന്ന വിധത്തിൽ ഹാഫ് സ്ലീവ് ടീഷർട്ട് ധരിച്ചിരുന്ന അവന്റെ പച്ചകുത്തിയ വലതുകൈ വിദ്യാർത്ഥികൾക്ക് ദൃശ്യമായി
"പെൺപിള്ളേരെല്ലാം നോക്കുന്നുണ്ടല്ലോടാ...."
അൻഷിനെ നോക്കുന്ന പെൺകുട്ടികളെ കണ്ട്
💬 Comments
View all comments