Chapter Title : ദേവാൻഷ് 6 [മഹി]
എക്സ്പീരിയൻസ്.... അച്ഛന്റെ കാവൽക്കാരുടെ കണ്ണുവെട്ടിച്ചു രാത്രിയിൽ ഞാൻ അവനെതേടി തെരുവുകൾ തോറും അലഞ്ഞു നടന്നു....സ്കൂൾ കഴിഞ്ഞു വരുന്ന വഴികളിലും ഞാൻ തിരഞ്ഞു....ഗലി കാസിം ജാന്റെ ഹൃദയത്തിലൂടെ....തലാബ് ലെയിന്റെ ശിരസിലൂടെ....വെസ്റ്റ് എൻഡ് മാർഗ് തെരുവിന്റെ ഇടുങ്ങിയ വഴികളിലൂടെ.... വിഹാറിന്റെ ഇരുട്ടിലൂടെ....
കൊലപാതകന്മാരെ, പിടിച്ചുപറിക്കാരെ, പീഡിപ്പിക്കുന്നവരെ ഞാൻ കണ്ടുമുട്ടി,... ഡൽഹിയുടെ രാത്രികളിൽ ഞാൻ പലരുമായും തല്ലുപിടിച്ചു....നിന്നെപ്പോലെ പഞ്ചിങ്ങ് ബാഗിൽ അല്ല.... മനുഷ്യരുടെ പച്ചമാംസത്തിലാണ് ഞാൻ ഇടിക്കാൻ പഠിച്ചത്.... തല്ലും വഴക്കും രക്തത്തിന്റെ ഭാഗമായി....ഞാൻ മനുഷ്യരെ കൊന്നിട്ടുണ്ട് ദക്ഷാ... ഈ കൈകൾക്കൊണ്ട്...."
ഭ്രാന്തമായ ഭാവത്തോടെ അൻഷ് തന്റെ തഴമ്പിച്ച കൈകൾ നിവർത്തി കാണിച്ചു.... ശബ്ദിക്കാൻ കഴിയാതെ ദക്ഷ വിറങ്ങലിച്ചു.... ചെറിയ പ്രായത്തിൽ ഒത്തിരി അനുഭവിച്ച ഒരുവൻ... സ്വന്തം അമ്മയുടെ കഴുത്ത് അറുക്കുന്നതും ചേച്ചിയെ റേപ്പ് ചെയ്യുന്നതും നോക്കി നിന്ന ഒരു ബാലകൻ....
" എന്നിട്ട്... എന്നിട്ട് നീ അയാളെ കണ്ടുപിടിച്ചോ... "...
അയാളെ കണ്ടുപിടിച്ചു കൊന്നുകളഞ്ഞു എന്നുകേൾക്കാൻ ദക്ഷ കാതോർത്തു
"കണ്ടുപിടിച്ചു... എന്റെ പതിനേഴാമത്തെ വയസ്സിൽ താലീബിലെ ഒരു പകുതി പൊളിഞ്ഞ വീട്ടിൽ ഞാൻ അയാളെ കണ്ടെത്തി..... രണ്ടു കാലും രണ്ടു കൈയ്യും അറുത്ത് മാറ്റപ്പെട്ട ഒരു രൂപം...urin ട്യൂബ് ഇട്ടു കിടക്കുന്ന ഒരു മാംസപിണ്ഡം...."
അൻഷ് ചിരിച്ചു.... ദക്ഷ കുടിച്ചുവച്ച കോഫി മഗ് കൂടെ അവൻ കഴുകി വച്ചു
"നീ... നീ അന്വേഷിക്കുന്നത് അച്ഛന് അറിയില്ലായിരുന്നോ?...." ദക്ഷക്ക് സംശയം തോന്നി
"അറിയാമായിരിക്കും... ചിലപ്പോ അറിയില്ലായിരിക്കും.... അമ്മയും ചേച്ചിയും പോയതിൽ പിന്നെ അച്ഛനോട് ഞാൻ സംസാരിക്കാറില്ല...... ഇങ്ങോട്ടും.... അക്കൗണ്ടിൽ കാശ് ഇടും... അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം...."
ഇരുവരും പുറത്തേക്ക് ഇറങ്ങി,
💬 Comments
View all comments