0%

Chapter Title : ദേവാൻഷ് 6 [മഹി]

Author : Kambikathakal Read All Parts 481

നന്ദിനിയുടെയും ഇളയമകനായി ഞാൻ ജനിച്ചു.... ഞാനും ചേച്ചിയുമായി ഏകദേശം പന്ത്രണ്ടുവയസ്സ് വ്യത്യാസമുണ്ട്.... അവളെനിക്ക് രണ്ടാമത്തെ അമ്മയായി....
ജൻപഥിലെ സ്വർഗമായിരുന്നു ഞങ്ങളുടെ വീട്....അച്ഛന് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഡൽഹി acp ആയി പ്രൊമോഷൻ കിട്ടിയതോടെ എല്ലാം നശിച്ചു....ശത്രുക്കൾ പെരുകി, കുടുംബത്തിനുനേരെ ഭീഷണികൾ മുഴങ്ങിതുടങ്ങി...

.എനിക്ക് അന്ന് പത്തു വയസ്സ്...ആ സമയം ചേച്ചി ഗർഭിണി ആയിരുന്നു... ... ഒമ്പതാം മാസത്തിലെ അവളുടെ വളകാപ്പ് കഴിഞ്ഞ് മൂന്നാം ദിവസം കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയിൽ ഞങ്ങളുടെ വീട്ടിലേക്ക് ഒരു അഥിതി എത്തി....എന്റെ മുന്നിലിട്ട് അയാളെന്റെ അമ്മയുടെ കഴുത്ത് അറുത്തു....ഞാൻ നോക്കി നിൽക്കെ പൂർണ ഗർഭിണി ആയിരുന്ന എന്റെ ചേച്ചിയെ, ഞാനെന്റെ അമ്മയെപ്പോലെ കണ്ട എന്റെ ചേച്ചിയെ അയാൾ നശിപ്പിച്ചു....

ഞാൻ ഒളിച്ചു നിന്നു....എന്റെ കാലുകളെ ആരോ പിടിച്ചുകെട്ടിയിരുന്നു..... അവളുടെ വസ്ത്രങ്ങൾ വേർപെടുന്നത് നോക്കി, അവളിലേക്ക് നുഴഞ്ഞു കയറുന്ന അയാളുടെ നായയെപ്പോലെയുള്ള ചലനങ്ങൾ ദർശിച്ചുകൊണ്ട് ഞാൻ നിന്നു...."

അൻഷിന്റെ കണ്ണുകൾ അസുരത തേടുന്നത് ദക്ഷ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടു.... രൗദ്ര ഭാവത്തിൽ സകലതും ചുട്ടെരിക്കാൻ വെമ്പുന്ന അവന്റെ ആത്മാവിന്റെ താപം അവൾ അനുഭവിച്ചു.... സ്വന്തം ചേച്ചിയെ നശിപ്പിക്കുന്നത് നോക്കി നിന്നൊരു പത്തുവയസുകാരൻ.... അവന്റെ ചിന്തകൾ എന്തായിരുന്നിരിക്കും..... അൻഷ് ഏതു നിമിഷവും പൊട്ടിതെറിക്കാൻ സാധ്യതയുള്ള ഒരു cyclonite ആണെന്ന് ദക്ഷക്ക് ഒരിക്കൽകൂടെ ഓർത്തു...

"എന്റെ ഉറ്റവരെ നശിപ്പിച്ച അവന്റെ രൂപം എനിക്കൊരു ദുസ്വപ്നമായി....അച്ഛനും അച്ഛന്റെ പോലീസിനും കണ്ടെത്താൻ കഴിയാത്ത ആ കൊലയാളിയെ തേടി ഞാൻ എന്റെ പത്താം വയസ്സിൽ ജൻപഥിന്റെ തെരുവിലേക്ക് ഇറങ്ങി....അവനെ തേടിയുള്ള എന്റെ യാത്രയാണ് നിന്നോട് ഞാൻ പറഞ്ഞ ആ ലൈഫ്സ്റ്റൈൽ

💬 Comments

View all comments