0%

Chapter Title : ദേവാൻഷ് 6 [മഹി]

Author : Kambikathakal Read All Parts 480

അൻഷ് ഒന്ന് അമർത്തി ശ്വസിച്ചു.... അവളുടെ മുതുകിൽ കൈയമർത്തി ശരീരത്തിലേക്ക് ചേർത്തുപിടിച്ചു....

"ഐണു.... എനിക്ക് സംസാരിക്കാനുണ്ട്...."

"സംസാരിക്ക്...."
അവൾ മുഖം ഉയർത്തി അവന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു കിടന്നു....

"എല്ലാം അറിയിച്ചിട്ടുവേണം നിന്നോട് എന്റെ ഇഷ്ടം തുറന്നു പറയാൻ എന്നുകരുതിയതാ.....അന്ന് പ്രാക്റ്റീസ് ഹാളിൽ വന്ന് ഞാൻ വിളിച്ചതാ... നീ വന്നില്ല...."

"സോറി...."
അവൾ ജാള്യതയോടെ ചിരിച്ചു....

"എനിക്കറിയില്ല ഐണു... ഇനിയുള്ള കാലം മുഴുവൻ നിന്നെ വേണോന്ന് തോന്നുവാ.... അന്ന് നീ പരിജയപ്പെടാൻ വന്നത് ഓർമയുണ്ടോ.... എനിക്കന്ന് എന്താ തോന്നിയതെന്ന് അറിയോ.... ഒരിക്കൽ എന്നെ വിട്ട് പോയവരെല്ലാം ഒരുവളുടെ രൂപത്തിൽ മുന്നിൽ വന്ന് നിൽക്കുകയാണെന്ന്...."

"എനിക്കും അറിയില്ല ദേവാ..... നിന്നെ നോക്കുമ്പോഴൊക്കെ, നിന്റെ അടുത്ത് നിൽക്കുമ്പോഴൊക്കെ എന്റെ ഹൃദയം വല്ലാതെ മിടിക്കുവാ....ഉള്ളിലെ ഫീലിംഗ്സ് മനസ്സിലാവാതെ ചിലപ്പോ വല്ലാത്ത തലവേദന വരും.... ഇപ്പൊ നിന്റെ ആത്മാവിന്റെ ശബ്ദം എനിക്ക് കേൾക്കാം.....അതിപ്പോഴും കരയുകയാണ്.... എന്താ ഇവിടെ ഇത്രക്ക് വേദന... എന്നോട് പറയ്..."

ദക്ഷ അവന്റെ ഹൃദയത്തിൽ കൈചേർത്തു.... ദേവാ എന്നുള്ള അവളുടെ വിളിയിൽ കുടുങ്ങി കിടക്കുകയായിരുന്നു അൻഷ്....

"നീ... നീ വെള്ളം തോർത്താത്തതിന് വഴക്ക് പറഞ്ഞപ്പോ അമ്മയെ ഓർമ്മവന്നു... "
അൻഷ് പറഞ്ഞതും ദക്ഷ സങ്കടത്തോടെ ആ മുഖത്തേക്ക് നോക്കി....

.
.
.
.
ഇന്റക്ഷൻ കുക്ക് ടോപ്പിൽ തയ്യാറാക്കിയ കോഫി അൻഷ് രണ്ടു മഗിലേക്ക് പകർന്നു... ഒരു കപ്പ് ദക്ഷക്ക് കൊടുത്തു.... കോഫി മഗുമായി അവൻ സ്ലാബിലേക്ക് ചാരി നിന്നു... കഥ കേൾക്കാനായി അവൾ സ്ലാബിന്റെ പുറത്തുകയറിയിരുന്നു ...

"ജൻപഥ് തെരുവിലെ ഒരു രണ്ടുനില വീട്ടിലാണ് എന്റെ ജനനം...ഹർഷവർദ്ധന്റെയും

💬 Comments

View all comments