Chapter Title : ദേവാൻഷ് 6 [മഹി]
പുറത്തേക്ക് എടുത്തു, കൂടെ ഒരു ഷോർട്സും... വസ്ത്രം മാറി അവൻ അല്പനേരം കണ്ണാടിയുടെ മുന്നിൽ നിന്നു...ട്രാവലർ ബാഗിന്റെ ഉള്ളിൽ നിന്നും കോളേജിൽ കൊണ്ടുപോകുന്ന ചെറിയ ബാഗെടുത്തു ചുമലിൽ തൂക്കി, മുറിക്ക് പുറത്തേക്ക് ഇറങ്ങി....സോഫയിൽ ചാഞ്ഞു കിടക്കുന്ന ദക്ഷയെ കണ്ട് ചൊടികളിൽ പുഞ്ചിരി വിടർന്നു....ജീൻസും ഷർട്ടുമാണ് വേഷം... മുടി ഉചിയിൽ വാരികൂട്ടി കെട്ടി വച്ചിട്ടുണ്ട്....
"ഇതാണ് വീടെന്ന് എങ്ങനെ മനസ്സിലായി..."
അൻഷ് അവളുടെ അടുത്തേക്ക് ചെന്നു....
"മനു ലൊക്കേഷൻ തന്നു...."
റെഡി ആയി ഇറങ്ങിയ ദേവാൻഷിനെ കണ്ട് ദക്ഷായണിക്ക് ദേഷ്യം വന്നു...
"നിനക്ക് ആ മുടിയിലെ വെള്ളം തുടച്ചു കളഞ്ഞൂടെ...."
ദക്ഷായണി ദേഷ്യപ്പെടുന്നത് കേട്ട് അൻഷ് അമ്പരന്നു....അവന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നോക്കം സഞ്ചരിച്ചു.....അമ്മ... അമ്മ ഇന്ന് ഇല്ല.... തല തുവർത്താത്തതിന് വഴക്ക് കേട്ട കാലം മറന്നുപോയിരിക്കുന്നു..
അൻഷ് അവളെ തന്റെ നെഞ്ചിലേക്ക് അടക്കിപിടിച്ചു... പെട്ടന്നുള്ള നീക്കത്തിൽ ദക്ഷ ഞെട്ടി, അവന്റെ നെഞ്ചിലെ ചൂടിലേക്ക് അറിയാതെ പതിഞ്ഞുപോയി...
"എ... എന്താ എന്തുപറ്റി...."
അവൾ ചോദിക്കുന്നതോന്നും അൻഷ് കേൾക്കുന്നുണ്ടായില്ല... അവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർക്കാൻ ശ്രമിച്ചു....ദക്ഷ അവന്റെ ടി ഷർട്ടിൽ പിടിച്ചു....ജീവിക്കാൻ മറന്നുപോയ ഒരു പത്തുവയസുകാരന്റെ കരച്ചിൽ അവൾ കേട്ടു....
"ഐണു.... ഞാൻ നീ കരുതുന്നതുപോലെ ഒരാളല്ല.... എന്നെക്കുറിച്ച് നീ അറിയണം...."
"എന്താ നീ പറയണേ......."
"എന്നെ നീ അറിയണം ഐണു...."
അൻഷിന്റെ ശബ്ദം ക്ഷയിച്ചു....
ഒരു ടെലിപതിപോലെ അവന്റെ ആത്മാവിന്റെ കരച്ചിൽ ദക്ഷ കേട്ടു... അവൾ അവനെ ബലമായി തള്ളി സോഫയിലേക്ക് ഇട്ടു, പുറത്തുകൂടെ കിടന്നു അൻഷിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി..... അവളുടെ മൂക്കുത്തിയുടെ തണുപ്പ് കഴുത്തിടുക്കിൽ പടർന്നതും
💬 Comments
View all comments