0%

Chapter Title : ദേവാൻഷ് 6 [മഹി]

Author : Kambikathakal Read All Parts 476

"ശരി ഞാൻ അയച്ചേക്കാം... ഹാ പിന്നെ വരുമ്പോ ഒരു കവർ പാലും... എവിടുന്നെങ്കിലും ചായ ഇടാൻ പറ്റിയ സ്റ്റീൽ പാത്രം കൂടെ വാങ്ങിയിട്ട് വാ.... പൈസ ഞാൻ അയക്കാം...."

"ശരി നീ ലൊക്കേഷൻ അയക്ക്..."

"ഞാനിപ്പോ അയക്കാം...."

ദേവാൻഷ് കാൾ കട്ട്‌ ചെയ്തു, വാട്സാപ്പിൽ മനുവിന് ലൊക്കേഷൻ അയച്ചു....gpay യിൽ 500 രൂപകൂടെ അയച്ചുകൊടുത്തു....

ചെടികളും മറ്റും വളർന്നു വൃത്തിയില്ലാതെ കിടന്ന മുറ്റത്ത് ഇറക്കി വച്ചിരുന്ന വലിയ ട്രാവലർ ബാഗ് അവൻ ചുമലിൽ തൂക്കി...ഉമ്മറത്തേക്ക് കയറി ചാവി ഉപയോഗിച്ചു മുൻവാതിൽ തുറന്നു... മാസങ്ങളോളം ആൾതാമസം ഇല്ലാതെ പൊടിപിടിച്ചു പഴകി കിടക്കുന്നതിന്റെ എല്ലാ ലക്ഷണവും ആ വീടിനുണ്ടായിരുന്നു....അൻഷ് ബാഗ് ഇറക്കി സോഫയിൽ വച്ചു, മെയിൻ സ്വിച്ച് ഓൺ ചെയ്തു, കാറ്റും വെളിച്ചവും കയറുന്നതിനായി വീടിന്റെ ജനാലകൾ തുറന്നു....

പിന്നാമ്പുറത്ത് ഇറങ്ങി കിണറ്റിൽ എന്തെങ്കിലും ചത്തോ അഴുകിയോ കിടപ്പില്ലെന്ന് ഉറപ്പുവരുത്തി....വെള്ളം കോരാൻ കപ്പിയോ കയറോ ഇല്ല, കിണറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന പമ്പ് അൻഷ് കണ്ടു....ടാങ്ക് അങ്ങ് ടെറസിലാണ്....അത് വൃത്തിയാക്കാതെ ഒരുതുള്ളി വെള്ളം എടുക്കാൻ പറ്റില്ല....ആദ്യത്തെ ഡ്യൂട്ടി അതായിരുന്നു... സൈഡിലെ സ്റ്റെപ്പിലൂടെ മുകളിലേക്ക് കയറി, ടെറസിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് ക്ലീൻ ചെയ്തു,വെള്ളം നിറച്ചു....

വീടിനകത്തെ അഴുക്കും പൊടിയും തൂത്തുകളയുന്ന സമയം പുറത്ത് ആക്റ്റീവ വന്നുനിന്ന മുഴക്കം അൻഷ് കേട്ടു....അവൻ തുറന്നുകിടന്ന വാതിലിലൂടെ ഉമ്മറത്തേക്ക് ഇറങ്ങി....

മനുവും ആൽവിനും വണ്ടിയിൽ നിന്നിറങ്ങി.... തലയിൽ കമിഴ്ത്തി വച്ചിരുന്ന ചായ പാത്രം ആൽവിൻ അൻഷിന് നീട്ടി...
"പോയി ഒരു ചായ ഇട്...."

"ഞാൻ നിന്റെ പെണ്ണുമ്പിള്ള ആണോടാ..."
അൻഷ് ആ പാത്രം വാങ്ങി

💬 Comments

View all comments