Chapter Title : ദേവാൻഷ് 6 [മഹി]
അവന്റെ തലയിൽ അടിച്ചു...ആൽവിൻ തല കുടഞ്ഞു....
ആൽവിനും മനുവും വന്നതോടെ അൻഷിന് ജോലി എളുപ്പമായി....മുറികളും ചുവരുകളും തൂത്തുവൃത്തിയാക്കി, തറ തുടച്ചു.... കരിയില നിറഞ്ഞുകിടന്ന മുറ്റം അടിച്ചുവാരി, വളർന്നുനിന്ന പോച്ചകളും മറ്റും വെട്ടി വൃത്തിയാക്കി, മൂവരും ചേർന്ന് ഉച്ചയോടെ ഏകദേശം പണികളും ഒതുക്കി
ജംഗ്ഷനിൽ പോയി ഫുഡ് കഴിച്ചതിനുശേഷമാണ് ഇരുവരും തിരിച്ചുപോയത്....
.
.
.
ബെഡ്‌റൂമിലേക്ക് കയറിയ അൻഷ് തന്റെ വലിയ ബാഗ് കട്ടിലിൽ വച്ചു, തുറന്നു.....വൃത്തിയായി പൊതിഞ്ഞു വച്ചിരുന്ന ഒരു ഫ്രെയിം ചെയ്ത ചിത്രം പുറത്തെടുത്തു തുറന്നു..
അച്ഛൻ, അമ്മ, ചേച്ചി,...താൻ.... എല്ലാവരും എന്തൊരു ചിരിയാണ്...
അത് പത്തുവർഷങ്ങൾക്ക് മുമ്പ് ചേച്ചിയുടെ വളകാപ്പിന് തങ്ങളെ മാത്രം നിർത്തി എടുത്ത ചിത്രമായിരുന്നു ... അവനത് ശ്രദ്ധയോടെ അടുത്തുള്ള ടേബിളിൽ നിവർത്തി വച്ചു..... ഉള്ളം നീറുന്ന ഓർമ്മകളോടെ അവൻ കിടക്ക വിരിക്കാത്ത കട്ടിലിൽ നിവർന്ന് കിടന്നു, കണ്ണുകൾ അടച്ചു....
.
.
.
.
തോരാതെ മഴ പെയ്ത ഒരു രാത്രി....കൈയിൽ ഒരു കത്തിയുമായി ഒരാൾ... രക്തം പരന്നൊഴുകിയ നിലത്ത് താൻ ഒറ്റക്ക്....
ദേവാൻഷ് ഞെട്ടി കണ്ണുകൾ തുറന്നു...മുറിയിലേക്ക് കയറി വന്ന ദക്ഷ അവനെ നോക്കി വരുത്തി ചിരിച്ചു...
"സ്വപ്നം കണ്ടോ...."
"നീ... നീയെന്താ ഇവിടെ...."
മുന്നിൽ നിൽക്കുന്ന ദക്ഷായണിയെ കണ്ട് അൻഷ് ശരിക്കും അമ്പരന്നു....
"ഹാ വാതിലും തുറന്നിട്ട് ഇങ്ങനെ കിടന്നാൽ വഴിയേ പോണോരൊക്കെ കയറി വരും...."
ദക്ഷ പുച്ഛിച്ചു...ടേബിളിൽ ഇരുന്ന ഫോട്ടോ കണ്ണിൽപെട്ടു, അവൾ അത് കൈയെത്തി എടുത്തു.....
"നീ വീട്ടിലേക്ക് പോകുന്ന വഴിയാണോ...."
അൻഷ് എഴുന്നേറ്റ് ഹെഡ്ബോർഡിൽ ചാരിയിരുന്ന് ദക്ഷയെ നോക്കി...
"അല്ല വീട്ടിലെന്ന്
💬 Comments
View all comments