Chapter Title : ദേവാസുരം [ഏകൻ]
" കുപ്പിയും ആയി വന്ന ആളോട് ഭാർഗവൻ ചോദിച്ചു..
"എന്റെ ഭാർഗവൻ ചേട്ടാ ജീവിച്ചു പോകണ്ടേ.?" സദൻ പറഞ്ഞു.
"സദനോട് ഞാൻ എന്റെ കൂടെ കൂടാൻ പറഞ്ഞതല്ലേ?. പണം ഉണ്ടാക്കാനുള്ള നല്ല വഴി ഞാൻ പറഞ്ഞു തന്നതല്ലേ?"
"ആ വഴി എനിക്ക് വേണ്ട. ഭാർഗവൻ ചേട്ടാ. എന്നെ വിട്ടേക്ക്.."
"അപ്പോൾ നിങ്ങൾ തമ്മിൽ അറിയുമോ? "
ഞാൻ അവരോട് ചോദിച്ചു
"അറിയാതെ പിന്നെ.. ഈ സദനെ എനിക്ക് പണ്ടേ അറിയാം..പക്ഷെ സാറിന് എങ്ങനെ സദനെ അറിയാം." ഭാർഗവൻ ചോദിച്ചു.
"എനിക്ക് ഈ മുറി എടുത്തു തന്നത് തന്നെ ഈ സദൻ ചേട്ടൻ അല്ലേ.? സദൻ ചേട്ടാ എന്നാ ഒന്ന് പൊട്ടിച്ചു മൂന്നെണ്ണം ഒഴിക്ക്.. ചിയേഴ്സ് പറഞ്ഞു തുടങ്ങാം. " ഞാൻ പറഞ്ഞു.
സദൻ വേഗം മൂന്നു ഗ്ലാസ് എടുത്തു മൂന്നിലും ബ്രാണ്ടി ഒഴിച്ചു.
"ചിയേഴ്‌സ്" മൂന്നു ഗ്ലാസുകൾ കൂട്ടി മുട്ടി. മൂനീതു പെഗും കഴിഞ്ഞു.
"അപ്പോൾ ഭാർഗവൻ ചേട്ടാ. നിങ്ങള് പോയി കാര്യം സെറ്റാക്ക് .. ഒരു മുറി കൂടി ചേട്ടന്റെ പേരിൽ ബുക്ക് ചെയ്തു ഇട്ടേക്കണം. ചിലപ്പോൾ ആവശ്യം വരും."
"ഞാൻ ഏറ്റു സാറെ . സാറിനെ എനിക്ക് ശരിക്കും അങ്ങ് ബോധിച്ചു.. നമ്മൾ പണ്ടേ കണ്ടു മുട്ടേണ്ടതായിരുന്നു.. പോട്ടെ സാരമില്ല. ഇനി അങ്ങോട്ട് നമുക്ക് പൊളിച്ചടുക്കാം."
അതും പറഞ്ഞു. ഭാർഗവൻ എഴുനേറ്റ് പോയി. അയാൾ പോയെന്ന് ഉറപ്പായപ്പോൾ സദൻ പറഞ്ഞു.
"സാറെ. സാറിന് ഈ കൂട്ട് നല്ലതല്ല. ആ പോയത് ഒരു താ *****മോനാ" സദൻ കടിച്ചു പിടിച്ചു പറഞ്ഞു.
"എന്താ സദൻ ചേട്ടാ
💬 Comments
View all comments