Chapter Title : ദേവനന്ദ 3 [വില്ലി]
ദേവനന്ദ 3
Devanandha Part 3 | Author : Villi | Previous Part
അതുവരെ അവളോട് ഉണ്ടായിരുന്ന എല്ലാ തെറ്റുധാരണകളും അവിടെ വച്ച് തീരുക ആയിരുന്നു. അവൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസിലാക്കാൻ എനിക്ക് അവളുടെ ആ കണ്ണുനീർ മാത്രം മതിയായിരുന്നു. ഇത്രയും നാൾ ഞാൻ അവളോട് ചെയ്ത തെറ്റുകൾ എല്ലാം മനസ്സിലോടി എത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ ആ നിമിഷത്തിൽ വെറുപ്പ് തോന്നി .
മനസ്സിൽ ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു എങ്കിലും അവളുടെ ആ അവസ്ഥയിൽ അവളോടത് ചോദിക്കാൻ എനിക്ക് തോന്നിയില്ല. ഒരുകാലത്തു ഇത് പോലെ സമയം വരുമ്പോൾ അതും അവൾ തന്നെ എനിക്ക് പറഞ്ഞു തരും എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു ....
" വാ പോകാം .... "
ഞാൻ അതും പറഞ്ഞു നടന്നതും മറുത്തൊന്നും പറയാതെ എന്റെ പിന്നാലെ വന്നു അവൾ ബൈക്കിൽ കയറി.
" സോറി. "
കലങ്ങിയ കണ്ണുകൾ തുടക്കുന്നത് മിററിലൂടെ നോക്കി ഞാൻ അവളോട് പറഞ്ഞു..
" എന്തിന്? "
" എല്ലാറ്റിനും. ! വഴക്കുണ്ടാക്കിയതിന്... ചീത്ത വിളിച്ചതിന്..... ദേഷ്യപ്പെട്ടതിന്... തെറ്റുധരിച്ചതിന്.. അങ്ങനെ എല്ലാത്തിനും... "
" അപ്പൊ ഞാൻ എന്ത് പറഞ്ഞാ നന്ദുവേട്ട നിങ്ങളോട് മാപ്പപേക്ഷിക്ക .? ഒരു സോറിയിൽ തീരുവോ ഞാൻ ചേട്ടനോട് ചെയ്തത്? "
" എന്നാലും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു .. എന്റെ സാഹചര്യങ്ങൾ......... "
" എനിക്ക് അറിയാം നന്ദുവേട്ട.. ഈ കണ്ടതൊന്നും അല്ല നന്ദുവേട്ടനെന്നു.. നിങ്ങൾ നല്ലവനാണ്. എനിക്ക് അറിയാം... പിന്നെ ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടതാണ്. എന്റെ വിധി ആണ്. "
ഞങ്ങൾ തമ്മിൽ സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു...
" വണ്ടി എടുക്ക് നന്ദുവേട്ട.. ഇനിയും താമസിച്ചാൽ ആ സ്മിത മിസ്സെന്നെ കൊല്ലും. "
പെട്ടന്നവൾ വിഷയം മാറ്റി. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ കോളജിലേക്ക് വച്ച് പിടിച്ചു.. അപ്പോളും അവളുടെ ഇരിപ്പു ശെരി ആകുന്നുണ്ടായിരുന്നില്ല. ഓരോ വളവു തിരിയുമ്പോളും അവൾ പിന്നിലേക്കു വളഞ്ഞു പോകുന്നത് ഞാൻ
💬 Comments
View all comments