Chapter Title : ദേവനന്ദ 6 [വില്ലി]
എന്നോടുള്ള അവളുടെ പ്രണയമാണ്. ......ദേവുവിന്റെ ചിന്തകൾ മനസിനെ പിടിച്ചു പിഴിഞ്ഞെടുക്കുന്ന പോലെ തോന്നി.. മനസ്സിൽ ഒരു തീരുമാനം എടുത്താണ് ഞാൻ അന്ന് ക്ലാസ്സിൽ കയറിയത്..
ഹരിയോടൊപ്പം സ്മിത മിസ്സിന്റെ ക്ലാസിൽ ഇരിക്കുമ്പോളും എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.
" എടാ അവൾക്കു എന്നോട് ശരിക്കും പ്രേമം ആണോ ? "
ആർക്കു? "
മിസ്സിന്റെ ദേഹത്തുനിന്നു കണ്ണെടുക്കാതെ ഹരി ചോദിച്ചു.
" ആ പെണ്ണിന് ... "
" പിന്നെ ഇഷ്ടമല്ലാഞ്ഞിട്ടാകുമോ നിന്നേം സഹിച്ചു നിന്റെ വായിലിരിക്കുന്ന തെറിയും കേട്ട് നിന്റെ വീട്ടിൽ താമസിക്കുന്നത്... "
" അപ്പൊ അവൾക്കെന്നെ ശെരിക്കും ഇഷ്ടം ആണല്ലേ....? "
എന്റെ സംസാരത്തിൽ ഉണ്ടായ മാറ്റം കണ്ടിട്ടാകണം മറുപടി എല്ലാം ഒരു ചുഴിഞ്ഞ നോട്ടത്തിൽ അവൻ ഒതുക്കി..
" എടാ ഞാൻ ആലോചിച്ചു നോക്കി... "
ശ്രദ്ധ മുഴുവൻ മിസ്സിൽ ആയിരുന്നത് കൊണ്ട് ഞാൻ പറഞ്ഞത് അവൻ കേട്ടില്ലന്നു തോന്നി. ഞാൻ അവനെ തട്ടി വിളിച്ചു...
" എന്താടാ ? "
" എടാ ഞാൻ ആലോചിച്ചു... ന്നു "
" എന്ത്? "
" ആ പെണ്ണിന്റെ കാര്യം.. .? "
" എന്നിട്ട്.. "
ഹരി ആകാംഷയോടെ ചോദിച്ചു.
" എന്നിട്ടെന്താ... എനിക്ക് ഒരു തീരുമാനം എടുക്കൻ പറ്റുന്നില്ലടാ... അവൾ. സുന്ദരി ആണ്.. നല്ലവളാണ്.. പാവം ആണ്.. അന്നൊരിക്കൽ നീ പറഞ്ഞത് പോലെ അവൾ എന്നേ മനസിലാക്കിയത് പോലെ വേറെ ആരും മനസിലാക്കിട്ടുണ്ടാവില്ല... എങ്കിലും.... എന്തോ .....? "
" എന്ത് എങ്കിലും നിനക്കു അവളെ ഇഷ്ടം ആണെങ്കിൽ അങ്ങ് തുറന്നു പറയണം.. ഒന്നുമില്ലെങ്കിലും അവളിപ്പോ നിന്റെ ഭാര്യ അല്ലെ? "
" അതൊക്കെ ശെരി തന്നെ. പക്ഷെ.... "
" എന്താ നീ ഇപ്പൊ എന്ത് ഉദ്ദേശിക്കുന്നത്. എനിക്ക് മനസിലാകുന്നില്ല... അവളെ നിനക്കു ഇഷ്ടമാണെന്നോ അല്ലെന്നോ? "
" ഞാൻ അവളുടെ അടുത്തു ചെന്നു പറയാൻ പോകുവാ.... "
" എന്ത്? "
ഹരിക്കു ആകാംഷ ഏറി വരുന്നത് ഞാൻ അറിഞ്ഞു..
" അച്ഛൻ വന്നാലും കൂടെ പോകേണ്ടാ
💬 Comments
View all comments